അഭിമാനിക്കാം പുതുതലമുറയെ .. കാണാതെപോയ ഒന്നര പവൻ സ്വർണമാല തിരികെക്കൊടുത്ത് യുവാവ് മാതൃകയായി ..

അഭിമാനിക്കാം പുതുതലമുറയെ .. കാണാതെപോയ ഒന്നര പവൻ  സ്വർണമാല തിരികെക്കൊടുത്ത്  യുവാവ്  മാതൃകയായി ..

അഭിമാനിക്കാം പുതുതലമുറയെ .. കാണാതെപോയ ഒന്നര പവൻ സ്വർണമാല തിരികെക്കൊടുത്ത് യുവാവ് മാതൃകയായി ..

കാഞ്ഞിരപ്പള്ളി : പുതുതലമുറ സമൂഹത്തിനു മാതൃകയാവുകയാണ്.. മികച്ച രീതിയിലുള്ള വിദ്യാഭ്യാസവും, ഉന്നത സംസ്കാരവും, നല്ല സുഹൃത്ബന്ധങ്ങളും പുതുതലമുറയെ നന്മയുടെ പാതയിൽ സഞ്ചരിക്കുവാൻ സഹായിക്കുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ഞായറാഴ്ച നടന്ന വിവാഹസൽക്കാരത്തിനിടയിൽ ഒരു കുട്ടിയുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണമാല നഷ്ടപ്പെട്ടപ്പോൾ, അത് കിട്ടിയ യുവാവ് എത്രയും പെട്ടെന്ന് അത് ആളെ കണ്ടെത്തി തിരികെയേൽപ്പിച്ചു സമൂഹത്തിനു മാതൃകയായി,

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ആയി വിരമിച്ച ആനക്കല്ല് കൊച്ചുപറമ്പിൽ ബേബി ജോസഫ് സാറിന്റെ മകൻ ടോമിന്റെ വിവാഹസൽക്കാരം നടന്ന വേദിയിൽ വച്ച് കുളപ്പുറത്തു താമസിക്കുന്ന കൊച്ചുപറമ്പിൽ ജോഷിയുടെ മകൾ മിയയുടെ ഒന്നര പവൻ തൂക്കമുള്ള മാല നഷ്ടപ്പെട്ടിരുന്നു. കുട്ടിയും മാതാപിതാക്കളും അവിടെയാകെ തിരഞ്ഞെങ്കിലും മാല കിട്ടിയില്ല. കണ്ണീരോടെ മിയ തിരികെ വീട്ടിലെത്തിയപ്പോഴേക്കും ജോഷിക്ക് മാല കിട്ടിയ വിവരം അറിയിച്ചുകൊണ്ടുള്ള ഫോൺ എത്തിയിരുന്നു.

വരന്റെ സഹോദരൻ ജുബിന്റെ സുഹൃത്തായ തൃശൂർ സ്വദേശി ക്രിസ്റ്റഫർ ജോസിനായിരുന്നു മാല കിട്ടിയത്. ഹാളിനുള്ളിൽ മാല കിടക്കുന്നതു കണ്ട ക്രിസ്റ്റഫോർ അത് എടുത്തു അപ്പോൾ തന്നെ അടുത്ത് നിന്നവരുടെ ആരുടെയെങ്കിലും മാല നഷ്ട്ടപെട്ടു പോയോ എന്ന് അന്വേഷിച്ചിരുന്നു. ഇല്ലായെന്ന് മനസ്സിലാക്കിയപ്പോൾ, മാല സുരക്ഷിതമായി വരന്റെ സഹോദരനായ ജുബിനെ ഏൽപ്പിച്ചിരുന്നു. പിന്നീട് മിയയുടെ മാല നഷ്ട്ടപെട്ട വിവരം അറിഞ്ഞപ്പോൾ പിതാവായ ജോഷിയെ വിളിച്ചുവരുത്തി മാല സുരക്ഷതിതമായി കൈമാറി.

തൃശൂർ സ്വദേശിയായ ക്രിസ്റ്റഫർ ജോസ്, തന്റെ സുഹൃത്തായിരുന്ന ജുബിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു. എറണാകുളം രാജഗിരി കോളേജിൽ ജുബിന്റെ സഹപാഠിയായിരുന്നു ക്രിസ്റ്റഫർ.

ചില പുഴുകുത്തലുകൾ ഒഴിച്ചാൽ, ഉന്നത സംസ്കാരവും, ഉയർന്ന രീതിയിലുള്ള വിദ്യാഭ്യാസവും നേടുന്ന പുതിയ തലമുറ സമൂഹത്തിന്റെ ഭാവിയെ പ്രശോഭമാക്കുന്നു.