ആറ് വർഷം മുൻപ് എരുമേലിയിൽ നിന്നും കാണാതായ വീട്ടമ്മയെ തേടി പോലീസ് വീണ്ടും തിരച്ചിൽ ആരംഭിച്ചു

ആറ് വർഷം മുൻപ്  എരുമേലിയിൽ നിന്നും  കാണാതായ  വീട്ടമ്മയെ തേടി പോലീസ്  വീണ്ടും തിരച്ചിൽ ആരംഭിച്ചു

എരുമേലി : തെളിയാത്ത പഴയ കേസുകൾ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടമ്മയുടെ തിരോധാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പമ്പാവാലി എഴുകുംമണ്ണ് സ്വദേശിനിയായ സിസിലി (35 ) ആണ് ആറ് വർഷം മുമ്പ് നാട്ടിൽ നിന്നും കാണാതായത്. ഇവരെപ്പറ്റി നാളിതുവരെ വിവരങ്ങളൊന്നുമില്ലെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചതെന്ന് എരുമേലി എസ്. ഐ. ശ്രീജിത്ത്‌ അറിയിച്ചു.

2012 ഡിസംബർ 30 നാണ് വീട്ടമ്മ അപ്രത്യക്ഷയായത്. ഇത് സംബന്ധിച്ചു എരുമേലി പോലീസ് സ്‌റ്റേഷൻ ക്രൈം 5/13 പ്രകാരം എടുത്ത കേസിലാണ് ഇപ്പോൾ അന്വേഷണം തുടരാൻ തീരുമാനിച്ചിരിക്കുന്നത്. ഇവരെപ്പറ്റി എന്തെങ്കിലും അറിവുണ്ടെങ്കിൽ എരുമേലി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു ബന്ധപ്പെടേണ്ട നമ്പർ .എരുമേലി എസ് ഐ 9497980317.