MK ജോസഫ്

കാഞ്ഞിരപ്പള്ളി മണിമല അടുത്ത് ചെറുവള്ളി മുല്ലേപ്ലാക്കല്‍ വീട്ടിൽ റിട്ട. മേജറും അധ്യാപകനു മായ എം ജെ കുര്യാക്കോസിന്റെയും അച്ചാമ്മ യുടെയും മകനായി 1931 ജുലൈ 21 നാണ്
MK ജോസഫ് ജനിച്ചത്.
1954 ല്‍ നാലാം റാങ്കോടെ IPS നേടി ഔദ്യോഗിക ജീവിതം തുടങ്ങിയ ജോസഫിന്റെ ആദ്യ നിയമനം കൊല്ലത്തായിരുന്നു.
കേരളാ പൊലീസിന്റെ എല്ലാ വിഭാഗങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 1982 മുതല്‍ 88വരെ കേരള പോലീസി ൽ ഡിജിപിയായിരുന്നു.
2006മെയ് 20 നാണ് ഇദ്ദേഹത്തിന്റെ മരണം,
കേരള സംഗീത നാടക അക്കാദമി അധ്യക്ഷന്‍, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, ദി ഇന്ത്യന്‍ കമ്മ്യൂണിക്കേറ്റര്‍ , സദ് വാര്‍ത്ത എന്നിവയുടെ ചീഫ് എഡിറ്റര്‍, സംസ്ഥാന ചലചിത്ര അവാര്‍ഡ് കമ്മിറ്റിയംഗം, പ്രൊഫ. എന്‍ കൃഷ്ണപ്പിള്ള ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍
തുടങ്ങിയ നേതൃപദവികളിലൂടെ സാംസ്കാരിക രംഗത്തും ഇദ്ദേഹം സജീവമായിരുന്നു.
കേരള പൊലീസിന് ജനകീയ മുഖം നൽകിയ എം.കെ.ജോസഫ് കായികം, സാഹിത്യം, കൃഷി തുടങ്ങിയ രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളപോലീസിലെ ബാസ്കറ്റ് ബാള്‍, ഫൂട്ബോള്‍, വോളീബോള്‍ എന്നീ ടീമു കളുടെ ശില്‍പിയാണ്. തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയം പുനരുദ്ധരി ക്കുന്നതില്‍ മുന്‍കയ്യെടുത്തു പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്..
ഡോക്ടർ എഴുമറ്റൂർ രാജരാജവർമ്മ എഴുതിയ “ഇനിയെന്ന് ഇങ്ങനെ യൊരാൾ” എന്ന എംകെ ജോസഫ് സാറിന്റെ ജീവചരിത്രം DC ബുക്ക്സാ ണ് പുറത്തിറക്കിയത്. ശരിക്കും പഠനാർഹമായ ജീവിതമാണ്‌ അദ്ദേഹത്തിന്റെത്.
കാഞ്ഞിരപ്പള്ളിയുടെ ഈ മഹാ പ്രതിഭയെ ഇവിടെ ഒരുവട്ടം കൂടി ഓർക്കുന്നു. സ്നേഹത്തോടെ ആദരിക്കുന്നു..