പൊൻകുന്നത്ത് വിദ്യാർഥിനിക്ക് വാട്‌സ്‌ആപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

പൊൻകുന്നത്ത് വിദ്യാർഥിനിക്ക് വാട്‌സ്‌ആപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

പൊൻകുന്നം ∙ വിദ്യാർഥിനിക്ക് വാട്‌സ്‌ആപ്പിലൂടെ അശ്ലീല സന്ദേശമയയ്ക്കുകയും ഫോണിൽ വിളിച്ച് അശ്ലീലച്ചുവയുള്ള സംഭാഷണം നടത്തുകയും ചെയ്‌ത കേസിൽ അറസ്റ്റിൽ.

പൊൻകുന്നം കാവാലിമാക്കൽ തകടിത്താഴെ പി.എസ്. സുലൈമാനാണു പിടിയിലായത്. ശല്യം കൂടിയതോടെ വിദ്യാർഥിനി പിതാവിനോടു കാര്യം പറയുകയും സൈബർ സെല്ലിൽ പരാതി നൽകുകയുമായിരുന്നു.

എസ്ഐ എ. നിസാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.