വിലയേറിയ മൊബൈൽ ഫോൺ, തുറക്കുവാൻ സംവിധാനം ഇല്ലാത്ത ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ?

വിലയേറിയ മൊബൈൽ ഫോൺ, തുറക്കുവാൻ സംവിധാനം ഇല്ലാത്ത  ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ?

കാഞ്ഞിരപ്പള്ളി : വിലയേറിയ മൊബൈൽ ഫോൺ, തുറക്കുവാൻ സംവിധാനം ഇല്ലാത്ത ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ?

കാഞ്ഞിരപള്ളി എസ് ഐ മുകേഷ് റ്റി ഡി ഡ്യൂട്ടി സംബന്ധമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപത്തുള്ള റോഡിരികിൽ നിൽക്കുമ്പോൾ, ആരുടെയോ കൈ തട്ടി അദ്ദേഹത്തിന്റെ വിലയേറിയ സ്മാർട്ട് ഫോൺ താഴെ വീണു. ബസ് സ്റ്റാൻഡിൽ നിന്നും പുറത്തക്കു കൊടുത്തിരിക്കുന്ന ഡ്രൈനേജ് ഓടയുടെ മുകളിൽ സ്ഥാപിച്ചിരുന്ന അഴികളുടെ മുകളിലേക്കാണ് മൊബൈൽ ഫോൺ വീണത്. അവിടെ വീണ മൊബൈൽ ഫോൺ തെന്നി അഴികൾക്കിടയിലൂടെ നേരെ ഡ്രൈനേജ് ഓടയ്ക്കുള്ളിലേക്കാണ് വീണത്. ഓടയിൽ വീണാൽ പിന്നെ വെള്ളത്തിൽകൂടി ഒഴുകി റോഡിനപ്പുറത്തു സ്ഥാപിച്ചിരിക്കുന്ന സെപ്റ്റിക് ടാങ്ക് കുഴിയിലേക്ക് വീണു എന്നേക്കുമായി നഷ്ടപ്പെട്ട് പോകുമായിരുന്നു .

ഓടയുടെ മൂടി തുറന്നു ഫോൺ വെള്ളത്തിൽ ഒഴുകി പോകുന്നതിനു മുൻപ് എടുക്കാമെന്ന് വിചാരിച്ചപ്പോഴാണ് ഓടയുടെ മൂടി തുറക്കുവാൻ സാധിക്കാത്തവിധം വെൽഡ് ചെയ്തു വച്ചിരിക്കുകയാണെന്ന് മനസ്സിലാകുന്നത്. അതോടെ എസ് ഐ പരിഭ്രമിച്ചു . എസ് ഐയുടെ ഫോൺ ഓടയിൽ വീണ വി വിവരം അറിഞ്ഞു ആളുകൾ ഓടിക്കൂടി. വാർഡ് മെമെബർ ബീന ജോബിയും സ്ഥലത്തെത്തി . എസ് ഐ യുടെ മൊബൈൽ പുറത്തെടുക്കുവാൻ, മറ്റു പോലീസ് ഉദ്യോഗസ്ഥരും, ബസ് സ്റ്റാൻഡ് പരിസരത്തെ കടക്കാരും, തൊഴിലാളികളും, ഓട്ടോക്കാരും, യാത്രക്കാരുമടക്കം നിരവധിയപേർ സ്ഥലത്തു തടിച്ചുകൂടി.

കമ്പിയിട്ടു കുരുക്കി മൊബൈൽ പുറത്തെടുക്കുവാനുള്ള ശ്രമം വിജയിച്ചില്ല, അതോടെ മറ്റു മാർഗ്ഗങ്ങൾ അന്വേഷിച്ചു. ഒരാൾ മൊബൈൽ ഫോൺ വെള്ളത്തിൽ ഒഴുപോകാതിരിക്കുവാൻ കമ്പികൊണ്ട് തടഞ്ഞുനിർത്തി. മറ്റാരോ ഒരു കട്ടർ കൊണ്ടുവന്നു, മൂടിയുടെ അടിഭാഗം മുറിച്ചു മാറ്റി. അതിലൂടെ കൈയിട്ടു എടുക്കുവാൻ ശ്രമിച്ചെങ്കിലും എത്തിപിടിക്കുവാൻ സാധിച്ചില്ല. പിന്നീട് ഒരാൾ കൂടി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ കൂട്ടത്തിൽ ഏറ്റവും കൈനീളം ഉള്ള ആളെ തിരഞ്ഞുപിടിച്ചു കമ്പി അറുത്തുമാറ്റിയ ദ്വാരത്തിലൂടെ കൈയിട്ടു മൊബൈൽ ഫോൺ എത്തിപിടിച്ചു പുറത്തെടുത്തു.

ഫോൺ വെള്ളത്തിൽ വീണു നനഞ്ഞുപോയിരുന്നെങ്കിലും, ഔദോഗിക ഫോൺ തിരിച്ചുകിട്ടിയപ്പോൾ എസ് ഐ മുകേഷ് റ്റി ഡിയ്ക്ക് ആശ്വാസമായി. ഉടൻതന്നെ ഫോൺ അടുത്തുള്ള കടയിൽ സർവീസ് ചെയ്യുവാൻ ഏൽപ്പിക്കുകയും ചെയ്തു.

എസ് ഐയെ പോലെ ഉയർന്ന ഉദോഗസ്ഥന്റെ ഫോൺ ഓടയിൽ പോയതിനാൽ എല്ലാവരും ത്തൊരുമയോടെ പരിശ്രമിച്ചു ഫോൺ തിരികെ എടുക്കുവാൻ സാധിച്ചു., എന്നാൽ അതൊരു സാധാരണക്കാരന്റെ ഫോൺ ആയിരുന്നെങ്കിലോ ..? ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിരിക്കുവാൻ ഡ്രൈനേജ് ഓടയുടെ അടപ്പുകൾ, അത്യാവശ്യ സന്ദർഭങ്ങളിൽ തുറക്കുവാൻ പറ്റുന്നവിധം ഉണ്ടാക്കണം എന്നതാണ് ജനങ്ങളുടെ ആവശ്യം. ബന്ധപ്പെട്ട അധികാരികൾ അടിയന്തിരമായി അത്തരം സംവിധാനം ഉണ്ടാക്കരുവാൻ മുൻകൈ എടുക്കണം.

വിലയേറിയ മൊബൈൽ ഫോൺ ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ?

വിലയേറിയ മൊബൈൽ ഫോൺ, തുറക്കുവാൻ സംവിധാനം ഇല്ലാത്ത ഡ്രൈനേജ് പൈപ്പിൽ വീണുപോയാൽ എന്തുചെയ്‌യും ? അതും സ്ഥലം എസ് ഐയുടെ ? കാഞ്ഞിരപള്ളി എസ് ഐ മുകേഷ് റ്റി ഡിയുടെ സ്മാർട്ട് ഫോൺ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതിവീണു ഡ്രൈനേജ് ഓടയുടെ ഉള്ളിലേക്ക് വീണു.. വാർഡ് മെമ്പറും, ബസ് സ്റ്റാൻഡ് പരിസരത്തെ കടക്കാരും, തൊഴിലാളികളും, ഓട്ടോക്കാരും, അന്യസംസ്ഥാന തൊഴിലാളികളും, യാത്രക്കാരുമടക്കം നിരവധിപേർ ഒത്തുചേർന്നു മൊബൈൽ ഫോൺ ഓടയിൽ നിന്നും അതിവിദഗ്ധമായി സുരക്ഷിതമായി പൊക്കിയെടുത്തു .. നാടിന്റെ നന്മയും, ഒത്തൊരുമയും, പരസ്പര സഹകരണവും ഒത്തുചേരുന്ന ചില സുന്ദര നിമിഷങ്ങൾ .. ആ കൗതുക കാഴ്ചയുടെ വീഡിയോ ഇവിടെ കാണുക..