മൊബൈല്‍ ഫോൺ വാഗ്ദാനം ചെയ്ത യുവതിയുടെ വാക്കുകേട്ട് പണം മുടക്കിയ യുവാവ് തട്ടിപ്പിനിരയായി

മൊബൈല്‍ ഫോൺ വാഗ്ദാനം ചെയ്ത യുവതിയുടെ വാക്കുകേട്ട്  പണം മുടക്കിയ  യുവാവ്  തട്ടിപ്പിനിരയായി

കാഞ്ഞിരപ്പള്ളി : 3250 രുപ മുടക്കിയാൽ 18000 രൂപയുടെ സാംസങ് ഫോര്‍ ജി മൊബൈല്‍ ഫോൺ തരാമെന്ന യുവതിയുടെ മോഹന വാഗ്ദാനത്തിൽ വീണുപോയ യുവാവിന് ധനഷ്ടവും മാനഹാനിയും ഫലം.

. ഇടക്കുന്നം അക്ഷയഭവനില്‍ അക്ഷയകുമാര്‍- (18 ) നെയാണ് യുവതി ഫോണികൂടി ഫോണിൽ കൂടി കബളിപ്പിച്ചത്. മൊബൈലിനുപകരം കിട്ടിയത് തകിടിലുള്ള ലക്ഷ്മിരൂപവും, , രണ്ടു ലോക്കറ്റുകളും, കാല്‍പാദവും, സുദര്‍ശനചക്രവും, കൂര്‍മ്മ(ആമ) രൂപവുമാണ്. ഒരു ഒരു ചെറിയ പെട്ടിക്കകത്ത് പായ്ക്ക് ചെയ്ത് പോസ്റ്റലായി കിട്ടിയതാണ് ആ വസ്തുക്കൾ .

ഒരു മാസം മുമ്പ് ഡല്‍ഹിയിലെ സാംസങ് ഓഫീസില്‍ നിന്നാണന്ന് പറഞ്ഞ് ഒരു യുവതി വിളിച്ച് അക്ഷയകുമാറിനോട് വേഡാഫോണ്‍ സീം എടുത്തിട്ട് എത്ര നാളായി എന്ന് ആരാഞ്ഞു. സിം എടുത്തിട്ട് രണ്ടു വര്‍ഷത്തിനു മുകളിലായി എന്ന് യുവാവ് പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് പ്രത്യേക സമ്മാനമായി 18000 രൂപയുടെ സാംസങ് മൊബൈിന്റെ പുതിയ ഫോര്‍ ജി സെറ്റ് വി.പി.പി ആയി അയച്ചു തരാമെന്നും പോസ്റ്റ് വരുമ്പോള്‍ 3250 രുപ പോസ്റ്റുമാനെ എല്‍പ്പിച്ചാല്‍ മതിയെന്നും അറിയിക്കുകയായിരുന്നു.അതിൽ വിശ്വസിച്ച യുവാവ് തട്ടിപ്പിൽ വീഴുകയായിരുന്നു.

ജീവിക്കുവാനായി എറെ ബുദ്ധിമുട്ടുന്ന അക്ഷയകുമാര്‍ സ്വന്തമായി പണമില്ലാഞ്ഞതിനാല്‍ പലരോടായി കടം വാങ്ങിയാണ് പാഴ്സലിനുള്ള തുക സംഘടിപ്പിച്ചത്.