കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതിക്ക് ആവേശത്തുടക്കം.

കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതിക്ക് ആവേശത്തുടക്കം.

കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിശീലന പദ്ധതിക്ക് ആവേശത്തുടക്കം.

മുണ്ടക്കയം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയുടെ ഭാഗമായി ,ജില്ലാ പഞ്ചായത്തംഗം കെ രാജേഷിന്റെ നേതൃത്വത്തിൽ ,മുണ്ടക്കയം ഡിവിഷനിൽഉൾപ്പെട്ട പൂഞ്ഞാർ ,പൂഞ്ഞാർ തെക്കേക്കര ,കൂട്ടിക്കൽ ,കോരുത്തോട് ,പാറത്തോട് മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 17 പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും മികച്ച വിജയം ഉറപ്പാക്കുന്നതിനുവേണ്ടി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ സഹായ പരിശീലന പദ്ധതിക്ക് ആവേശത്തുടക്കമായി.

മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിൽ നടന്ന പൊതുസമ്മേളനത്തിൽ കളക്ടർ PK സുധീർ ബാബു ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ TKഅജിതകുമാരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ രാജേഷ്, DEO കെ .ആശിഷ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ ജേ.പ്രസാദ് , മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എസ് രാജു, AEO , എംസി ഓമനക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്തംഗം ലീലാമ്മ കുഞ്ഞുമോൻ, ഗ്രാമപഞ്ചായത്ത് അംഗം നസീമ ഹാരിസ്, സി എം എസ് സ്കൂൾ ലോക്കൽ മാനേജർ ഫാദർ അലക്സാണ്ടർ ചെറിയാൻ, പി ടി എ പ്രസിഡണ്ട് എം കെ നാസർ, സ്കൂൾ ഹെഡ്മിസ്ട്രസ് ബീന മേരി ഇട്ടി , എന്നിവർ സംസാരിച്ചു. മലപ്പുറം തണൽക്കൂട്ട് വൈസ് ചെയർമാൻ സി. ഉമ്മർ മാസ്റ്റർ ആദ്യ ക്ലാസ്സ് എടുത്തു .

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വിജയം ഉറപ്പാക്കാൻ ,ഒരു വർഷം നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ 17 സ്കൂളുകളിലെ പ്രധാനാധ്യാപകർ പിടിഎ ഭാരവാഹികൾ , സ്കൂൾ സഹായ സമിതി ഭാരവാഹികൾ , എസ്എസ്എൽസി വിദ്യാർത്ഥികൾ ,അവരുടെ രക്ഷിതാക്കൾ,പൊതുപ്രവർത്തകർ സാമൂഹിക , സംസ്കാരികപ്രസ്ഥാനങ്ങളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു .