സമഗ്ര വിദ്യാഭ്യാസ സഹായ പരിശീലന പദ്ധതിക്ക് ഇന്ന് തുടക്കം; മുണ്ടക്കയത്ത് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്‌യും

സമഗ്ര വിദ്യാഭ്യാസ  സഹായ പരിശീലന പദ്ധതിക്ക്  ഇന്ന് തുടക്കം; മുണ്ടക്കയത്ത് ജില്ലാ  കളക്ടർ ഉദ്ഘാടനം ചെയ്‌യും

മുണ്ടക്കയം : ജില്ലാ പഞ്ചായത്തംഗം കെ രാജേഷ് മുൻകൈയെടുത്ത് മുണ്ടക്കയം ഡിവിഷനിലെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഗവൺമെൻറ് എയ്ഡഡ് സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടിയും, എല്ലാ വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസ വിജയം സാധ്യമാകുന്ന തരത്തിലും ഉള്ള മികവുറ്റ സമഗ്ര വിദ്യാഭ്യാസ സഹായ, പരിശീലന പരിപാടി മൊമെന്റം – പദ്ധതിക്ക് ഇന്ന് തുടക്കമാകും.

മുണ്ടക്കയം സിഎംഎസ് ഹൈസ്കൂളിൽ ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ജില്ലാ കളക്ടർ പി കെ സുധീർ ബാബു IAS പദ്ധതി ഉദ്ഘാടനം ചെയ്‌യും. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീമതി ടി കെ അജിതകുമാരി അധ്യക്ഷത വഹിക്കും. DEO,. K. ആശിഷ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ കെ J പ്രസാദ്, AEO, BPO BRC കോ ഓർഡിനേറ്റർമാർ, പ്രധാന അധ്യാപകർ, PTA ഭാരവാഹികൾ, ജനപ്രതിനിധികൾ, SSG അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

ആദ്യഘട്ടത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ മുണ്ടക്കയം കോരുത്തോട് കൂട്ടിക്കൽ പാറത്തോട് ,പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിലെ 18 ഹൈസ്കൂളുകളിൽ ആണ് പരിപാടി നടത്തുന്നത്. തുടർന്ന് എൽപി സ്കൂൾ വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ആയുള്ള സമഗ്ര പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും.ഓരോ സ്കൂളും കേന്ദ്രീകരിച്ച് സ്കൂൾ സഹായ സമിതി രൂപീകരിച്ചു കൊണ്ടാണ് അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും പൊതുപ്രവർത്തകരെയും സന്നദ്ധ പ്രസ്ഥാനങ്ങളെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതി ആരംഭിക്കുന്നത്