കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപ തിരികെയേൽപ്പിച്ചു സോമൻ സമൂഹത്തിനു മാതൃകയായി

കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപ തിരികെയേൽപ്പിച്ചു സോമൻ സമൂഹത്തിനു മാതൃകയായി


മണിമല : കൂ​ലി​പ്പ​ണിയെടുത്തു കുടുംബം പുലർത്തുന്ന മ​ണി​മ​ല ഏ​റ​ത്തു​വ​ട​ക​ര താ​ന്നി​ക്ക​ൽ വീ​ട്ടി​ൽ പി.​കെ സോമന് ഒരു ലക്ഷം രൂപയെന്നത് വളരെ വലിയ ഒരു തുകയായിരുന്നു. എങ്കിലും വഴിയിൽ കിടന്ന് ഒരു ലക്ഷം രൂപയുടെ പൊതി കിട്ടിയപ്പോൾ, സോമൻ ആദ്യം ചിന്തിച്ചത് അത് നഷ്ട്ടപെട്ടയാളുടെ വേദനയാണ്. ഒട്ടും മടിക്കാതെ സോമൻ ആ പണം അടുത്തുള്ള പോലീസ് സ്റ്റേഷൻ വഴി നഷ്ട്ടപെട്ടയാളെ കണ്ടുപിടിച്ചു തിരികെയേൽപ്പിക്കുകയായിരുന്നു.

ഇ​ന്ന​ലെ മ​ണി​മ​ല മാ​ർ ബേ​സി​ൽ ച​ർ​ച്ചി​ന്‍റെ സ​മീ​പ​ത്തു നി​ന്നു​മാ​ണ് മ​ണി​മ​ല ഏ​റ​ത്തു​വ​ട​ക​ര താ​ന്നി​ക്ക​ൽ വീ​ട്ടി​ൽ പി.​കെ. സോ​മ​ന് പ​ണം ക​ള​ഞ്ഞു ല​ഭി​ച്ച​ത്. പ​ണം ല​ഭി​ച്ച വി​വ​രം സോ​മ​ൻ, പ​ഞ്ചാ​യ​ത്തം​ഗം പ്ര​കാ​ശ് പ​ള്ള​ത്തു​പാ​റ​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​രു​വ​രും പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി എ​എ​സ്‌​ഐ റോ​ബി​യോ​ട് വി​വ​രം പ​റ​ഞ്ഞു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ഷാ​ജു ജോ​സ് തു​ക ഏ​റ്റു​വാ​ങ്ങി ബു​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ആ​രു​ടെ​യെ​ങ്കി​ലും പ​ണം ന​ഷ്‌​ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും ടൗ​ണി​ലും അ​റി​യി​ച്ചു.

മ​ണി​മ​ല സെ​ന്‍റ് ബേ​സി​ൽ പ​ള്ളി​യി​ൽ മ​ന​ഃസ​മ്മ​ത​ത്തി​നു എ​ത്തി​യ കൊ​ല്ല​മു​ള ചെ​രി​വു​പു​റ​ത്ത് ഷാ​ബു​വി​ന്‍റെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വെ​ച്ചൂ​ച്ചി​റ​യി​ലെ സു​ഹൃ​ത്തി​ൽ നി​ന്നു ക​ട​മാ​യി ബാ​ങ്കി​ലൂ​ടെ വാ​ങ്ങി​യ​താ​യി​രു​ന്നു ഒ​രു ല​ക്ഷം രൂ​പ. മ​റ്റൊ​രു സു​ഹൃ​ത്തി​ൽ നി​ന്നു വാ​ങ്ങി​യ ക​ടം തി​രി​കെ ന​ൽ​കാ​ൻ വേ​ണ്ടി വാ​ങ്ങി​യ​താ​യി​രു​ന്നു ഈ ​തു​ക​യെ​ന്ന് ഷാ​ബു പ​റ​ഞ്ഞു. പ​ണം സ്റ്റേ​ഷ​നി​ൽ കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞ് ഷാ​ബു​എ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് സോ​മ​നെ​യും വി​ളി​ച്ചു വ​രു​ത്തി പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പ​ണം കൈ​മാ​റി. സോ​മ​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ മ​ണി​മ​ല പോ​ലീ​സും ഷാ​ബു​വും അ​ഭി​ന​ന്ദി​ച്ചു.