മദർ തെരേസ ജന്മദിന ജില്ല ആഘോഷം കാഞ്ഞിരപ്പള്ളിയിൽ നടന്നു

മദർ തെരേസ ജന്മദിന ജില്ല ആഘോഷം കാഞ്ഞിരപ്പള്ളിയിൽ നടന്നു

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ല ഓർഫനേജ് അസോസിയേഷന്റെയും ജില്ലയിലെ അഗദിമന്ദിരങളുടെയും ആതുരലയങ്ങളുടെയും നേത്രുത്വത്തിൽ മദർ തെരേസ ജന്മദിന ജില്ല ആഘോഷം കാഞ്ഞിരപ്പള്ളിയിൽ നടന്നു . റാലിയോടെയും പൊതുസമ്മേളനത്തോട് കൂടെയും കാഞ്ഞിരപ്പള്ളി മഹാ ജൂബിലി ഹാളിൽ ആയിരുന്നു പരിപാടി .

അക്കരപള്ളി മൈതാനത് ഉച്ച കഴിഞു കാഞ്ഞിരപ്പള്ളി ഡി യി എസ് പി വെ യം കുര്യാക്കോസ് റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു . തുടർന്ന് മഹാ ജൂബിലി ഹാളിൽ നടന്ന പൊതുസമ്മേളനത്തിൽ ജില്ല ഓർഫനേജ് അസോസിയേഷൻ പ്രസിഡണ്ട്‌ ഫാ . റോയ് മാത്യു വടക്കേൽ അധ്യക്ഷത വഹിച്ചു . കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ മാത്യു അറക്കൽ യോഗം ഉദ്ഘാടനം ചെയ്തു .

കാഞ്ഞിരപ്പള്ളി എം എൽ എ ഡോ എൻ ജയരാജ്‌ മുഖ്യ സന്ദേശം നല്കി . ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി നിർമല ജിമ്മി മദർ തെരേസ ജന്മദിന ആശംസകൾ നേർന്നു . ജില്ല പഞ്ചായത്ത്‌ മെംബർ മറിയാമ്മ ടീച്ചർ , ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജയചന്ദ്രൻ , ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി എ ഷമീർ തുടങ്ങിയവർ ആശംസകൾ നേർന്നു ..

1-web-mother-theresa-janmadinam-

2-web-mother-theresa-janmadinam

3-web-mother-theresa-janmadinam-1

3-web-mother-theresa-janmadinam

5-web-mother-theresa-janmadinam

6-web-mother-theresa-janmadinam

7-web-mother-theresa-janmadinam