മോ​ട്ടോ​ർ വാ​ഹ​ന​ പ​ണി​മു​ട​ക്ക് തിങ്കളാഴ്ച അർദ്ധ​​രാ​ത്രി മു​ത​ൽ 24 മ​​​ണി​​​ക്കൂ​​​ർ സമയം

മോ​ട്ടോ​ർ വാ​ഹ​ന​ പ​ണി​മു​ട​ക്ക്  തിങ്കളാഴ്ച  അർദ്ധ​​രാ​ത്രി മു​ത​ൽ 24 മ​​​ണി​​​ക്കൂ​​​ർ സമയം

മോ​​​ട്ടോ​​​ർ വ്യ​​​വ​​​സാ​​​യ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി ദേ​​​ശീ​​​യ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി ആ​​​ഹ്വാ​​​നം ചെ​​​യ്ത 24 മ​​​ണി​​​ക്കൂ​​​ർ മോ​​​ട്ടോ​​​ർ ​​​വാ​​​ഹ​​​ന പ​ണി​മു​ട​ക്ക് തിങ്കളാഴ്ച അർദ്ധ​​രാ​ത്രി തു​​​ട​​​ങ്ങും. സ്വകാര്യ ബസ്, മിനി ബസ്, ചരക്ക് കടത്ത് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി, കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പണിമുടക്കില്‍ അണിചേരുന്നതോടെ രാജ്യം നിശ്ചലമാകും എന്നാണ് കരുതുന്നത് . വാഹന പണിമുടക്കിനെ തുടർന്ന് വിവിധ സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

കേ​​​ന്ദ്ര ​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​ദി​​​ഷ്ട മോ​​​ട്ടോ​​​ർ​​​ വാ​​​ഹ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം വ​​​ർ​​​ധ​​​ന പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക്.

സി ഐ ടി യൂ, എ ഐ ടി യു സി, ഐ എന്‍ ടി യു സി, എസ് ടി യു, എച്ച് എം എസ്, യു ടി യു സി, ജെ ടി യു സി, ടി യു സി ഐ, കെ ടി യു സി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് വിപണന ശാഖകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍ വരെ പണിമുടക്കിന്റെ ഭാഗമാകും. യൂസ്ഡ് വെഹിക്കിള്‍ ഷോറൂമുകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കടകള്‍ അടച്ചിടും. വ്യാപാരികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടകളടച്ചിടാന്‍ സാധ്യതയുണ്ട്.

പണിമുടക്കിൽ കെഎസ്ആർടിസിയും
മാ​​​നേ​​​ജ്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രും സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 24 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്കും. സി​​​ഐ​​​ടി​​​യു, എ​​​ഐ​​​ടി​​​യു​​​സി, ഐ​​​എ​​​ൻ​​​ടി​​​യു​​​സി, കെ​​​എ​​​സ്ടി​​​ഡി​​​യു തു​​​ട​​​ങ്ങി​​​യ സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

പരീക്ഷകൾ മാറ്റിവച്ചു.
അഖിലേന്ത്യ തലത്തിൽ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടർന്ന് വിവിധ സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളാണ് ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച നടത്താനിരുന്ന ഹയർ സെക്കന്‍ററി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും പരീക്ഷ ബോർഡ് മാറ്റിവച്ചിട്ടുണ്ട്.