പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ വെട്ടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി മിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു പൊന്‍കുന്നത്ത് ആൽമര മുത്തശ്ശിയുടെ ചുവട്ടിലിരുന്നു ഉപവാസ സമരം നടത്തി.

പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ വെട്ടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി മിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു പൊന്‍കുന്നത്ത് ആൽമര മുത്തശ്ശിയുടെ ചുവട്ടിലിരുന്നു  ഉപവാസ സമരം നടത്തി.

പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങള്‍ വെട്ടുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി മിത്ര അവാര്‍ഡ് ജേതാവ് കെ. ബിനു പൊന്‍കുന്നത്ത് ഉപവാസ സമരം നടത്തി.

പൊന്‍കുന്നം പട്ടണത്തിലെ ആല്‍മുത്തശ്ശിയുടെ ചുവട്ടിലായിരുന്നു വ്യാഴാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ ബിനു ഉപവാസം ഇരുന്നത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എസ്. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് മരനയം നടപ്പിലാക്കണമെന്നും ആവശ്യമുയര്‍ന്നു. സാമൂഹിക പ്രവര്‍ത്തകരായ ആനിക്കാട് ഗോപിനാഥ്, എം.ആര്‍. രമണി, ശ്യാമള ടി. നായര്‍, നാസര്‍ മുണ്ടക്കയം, എം.കെ. രവി, പറാല്‍ തങ്കപ്പന്‍, ടി.എ. ശിഹാബുദ്ദീന്‍, ബി. രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം കോട്ടയം നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന യൂത്ത് കമ്മീഷന്‍ അംഗം അഡ്വ. സുമേഷ് ആന്‍ഡ്രൂസ് ബിനുവിന് നാരങ്ങാ നീര് നല്‍കി സമരം അവസാനിപ്പിച്ചു. എസ്. ബിജു, ഗോപകുമാര്‍ കങ്ങഴ എന്നിവര്‍ പ്രസംഗിച്ചു.

1-web-aalmara-fastig-

2-web-alamra-upavasam
0-web-almara-upavasam