മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാൻ

മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാൻ

 കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ൽ പു​തി​യ മെ​ത്രാ​നാ​യി മാ​ർ ജോ​സ് പു​ളി​ക്ക​ലി​നെ (55) സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സി​ന​ഡ് നി​യ​മി​ച്ചു. സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ബുധനാഴ്ച വൈ​കു​ന്നേ​രം 4.30നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം ഫെ​ബ്രു​വ​രി മൂ​ന്നി​ന് രാ​വി​ലെ കാ​ഞ്ഞി​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.

75 വ​യ​സ് പൂ​ർ​ത്തി​യാ​യ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, സ​ഭാ കീ​ഴ്വ​ഴ​ക്ക​മ​നു​സ​രി​ച്ച് രാ​ജി സ​മ​ർ​പ്പി​ക്കു​ക​യും സി​ന​ഡ് രാ​ജി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്ത ഒ​ഴി​വി​ലാ​ണ് മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ നി​യ​മ​നം. 2016 ജ​നു​വ​രി മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​നാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ക​യാ​ണ് മാ​ർ പു​ളി​ക്ക​ൽ.

1964 മാ​ർ​ച്ച് മൂ​ന്നി​ന് ജ​നി​ച്ച മാ​ർ ജോ​സ് പു​ളി​ക്ക​ൽ മു​ണ്ട​ക്ക​യം ഇ​ഞ്ചി​യാ​നി ഇ​ട​വ​ക പു​ളി​ക്ക​ൽ ആ​ന്‍റ​ണി – മ​റി​യാ​മ്മ ദമ്പതി​ക​ളു​ടെ ഏ​ക​പു​ത്ര​നാ​ണ്. ഇ​ഞ്ചി​യാ​നി ഹോ​ളി ഫാ​മി​ലി യുപി സ്കൂ​ൾ, മു​ണ്ട​ക്ക​യം സി​എം​എ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൂ​ൾ പ​ഠ​നം. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്സ് കോ​ളജി​ൽ പ്രീ​ഡി​ഗ്രി​ക്കു ശേ​ഷം പൊ​ടി​മ​റ്റം മേ​രി​മാ​താ മൈ​ന​ർ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക സെ​മി​നാ​രി​യി​ൽ​നി​ന്നും ഫി​ലോ​സ​ഫി, തി​യോ​ള​ജി പ​ഠ​ന​ങ്ങ​ൾ​ക്കു​ശേ​ഷം 1991 ജ​നു​വ​രി ഒ​ന്നി​ന് മാ​ർ മാ​ത്യു വ​ട്ട​ക്കു​ഴി കൈ​വ​യ്പു​ശു​ശ്രൂ​ഷ​വ​ഴി പൗ​രോ​ഹി​ത്യ​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീഡ്രൽ ദേവാലയത്തിൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. ജീ​സ​സ് ഫ്ര​ട്ടേ​ണി​റ്റി​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നാ​യ ഫാ. പു​ളി​ക്കൽ തു​ട​ർ​ന്ന് തൃ​ശൂ​ർ വെ​ട്ടു​കാ​ട്ട് സ്നേ​ഹാ​ശ്ര​മ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യി ര​ണ്ടു​വ​ർ​ഷ​ത്തോ​ളം സേ​വ​നം ചെ​യ്തു. പി​ന്നീ​ട് ബംഗളൂരു സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്ന് ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​വും ധ​ർ​മാ​രം ഇ​ൻ​സ്റ്റി​റ്റ്യു​ട്ടി​ൽ നി​ന്ന് ബി​ബ്ലി​ക്ക​ൽ തി​യോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റും ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ന്ന് ഏ​ഴു​വ​ർ​ഷ​ത്തോ​ളം രൂ​പ​താ ​വി​ശ്വാ​സ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ന്‍റെ​യും രൂ​പ​താ മി​ഷ​ൻലീ​ഗി​ന്‍റെ​യും ഡ​യ​റ​ക്ട​റാ​യി സേ​വ​നം ചെ​യ്തു.

2011 ഫെ​ബ്രു​വ​രി മു​ത​ൽ റാ​ന്നി- പ​ത്ത​നം​തി​ട്ട മി​ഷ​ൻ മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക ചാ​ർ​ജു​ള്ള സി​ഞ്ചെല്ലൂ​സും പ​ത്ത​നം​തി​ട്ട ഫൊ​റോ​നാ വി​കാ​രി​യു​മാ​യി ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. 2014 മേയ് മു​ത​ൽ ഇ​ട​വ​ക​യു​ടെ​യും വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും സെ​മി​നാ​രി​ക്കാ​രു​ടെ​യും പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള സി​ഞ്ചെല്ലൂ​സാ​യി ശു​ശ്രൂ​ഷ ചെ​യ്തു​വ​ര​വേ 2016 ജ​നു​വ​രി കാ​ക്ക​നാ​ട് വ​ച്ച് ന​ട​ന്ന സീ​റോ മ​ല​ബാ​ർ ബി​ഷ​പ്സ് സി​ന​ഡ് ഫാ. ​ജോ​സ് പു​ളി​ക്ക​ലി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പ്ര​ഥ​മ സ​ഹാ​യമെ​ത്രാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

2016 ജ​നു​വ​രി 12 ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രു​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​നാ​യി പ്ര​ഖ്യാ​പി​ച്ചു. 2016 ഫെ​ബ്രു​വ​രി നാ​ലിന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രുന്തോ​ട്ട​ത്തി​ന്‍റെ കൈ​വ​യ്പു​വ​ഴി മെ​ത്രാ​നാ​യി അ​ഭി​ഷേ​കം ചെ​യ്യ​പ്പെ​ട്ടു.

കേ​ര​ള മെ​ത്രാ​ൻ സ​മി​തി​യി​ലെ​യും സീ​റോ​മ​ല​ബാ​ർ സി​ന​ഡി​ലെ​യും വി​വി​ധ ക​മ്മീ​ഷ​നു​ക​ളി​ൽ മാർ ജോസ് പുളിക്കൽ ചെ​യ​ർ​മാ​നാ​യും അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ദൈ​വ​ശാ​സ്ത്ര ക​മ്മീ​ഷ​നി​ലും ലി​റ്റ​ർ​ജി​ക്ക​ൽ റി​സർ​ച്ച് സെ​ന്‍റ​ർ ബോ​ർ​ഡി​ലും അം​ഗ​മാ​ണ്.