മുക്കൂട്ടുതറ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് ഉടൻ : ഗവ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്

മുക്കൂട്ടുതറ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് ഉടൻ : ഗവ ചീഫ് വിപ്പ്  പി.സി. ജോര്‍ജ്ജ്

എരുമേലി: എരുമേലിയിലെ വികസനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഗവ ചീഫ് വിപ്പ് .പി.സി ജോര്‍ജ്ജ് യോഗം വിളിച്ചു ചേര്‍ത്തു.

എരുമേലി-കാഞ്ഞിരപ്പള്ളി റോഡിന്‍റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനവും എരുമേലി ഫയര്‍ സ്റേഷന്‍ നിര്‍മ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്ന നടപടിയും രണ്ടാഴ്ച്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനത്തിന് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു.

മുക്കൂട്ടുതറ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്തും പോലീസ് എയിഡ് പോസ്റ്റും ഉടന്‍ രൂപീകരിക്കുമെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. ഡി.ടി.പി.സി കണ്‍വെന്ഷന്‍ സെന്ടരിനായി അന്‍പതു ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

2-web-pc-george-at-Erumeli

1-web-p-c-george-at-Erumeli