മലയിടിച്ചിലിൽ ഉണ്ടായ മുക്കുളം വെമ്പാലയിൽ ആന്റോ ആന്റണി എംപി സന്ദർശനം നടത്തി

മലയിടിച്ചിലിൽ ഉണ്ടായ മുക്കുളം വെമ്പാലയിൽ ആന്റോ ആന്റണി  എംപി സന്ദർശനം നടത്തി


കൂട്ടിക്കൽ : കൊക്കയാർ പഞ്ചായത്തിലെ മുക്കുളം വെമ്പാലയിൽ ഉണ്ടായ ശക്തമായ മലയിടിച്ചിലിലും മലവെള്ളപാച്ചിലിലും ഒലിച്ചുപോയ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ ഇളംകാട് ടോപ്പ് വാർഡിൽ പെട്ട പുളിക്കപ്പാറ- മൂപ്പൻ മല റോഡിൽ പുളിക്കപാറ ചപ്പാത്ത് ഭാഗം റോഡ് പൂർണ്ണമായും ഒലിച്ചു പോയ നിലയിലാണ്. ആ ഭാഗത്ത് ആന്റോ ആന്റണി എംപി സന്ദർശനം നടത്തി.

ഏകറുകണകിന് കൃഷി ഭൂമി നശിച്ചുപോകുകയും ഇവിടെ നിരവധി കുടുബങ്ങൾ ഒറ്റപ്പെട്ടു പോകുകയും ചെയ്തു. .അടിയന്തിരമായി ഇവർക്ക് വേണ്ട സഹായം ചെയ്ത് നൽകണം എന്നും റോഡ് പൂർവസ്ഥിതിയിൽ ആക്കുന്നതിനു വേണ്ട നടപടികൾ ഉടൻ നടപ്പിൽ ആക്കണമെന്നും അദ്ദേഹം കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകി. ഇനിയും മലയിടിയാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും എം പി നിർദേശിച്ചു.

കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോമോൻ ഐക്കര, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസ്, വൈസ് പ്രസിഡന്റ് കെ.ആർ രാജി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബിന്ദു രവീന്ദ്രൻ, ബാലകൃഷ്ണൻ നായർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം ഐ അൻസാരി, വി എം ജോസഫ്, ബെന്നി കദളിക്കാട്ടിൽ, ജിജോ കാരക്കാട്ട്, സന്തോഷ് റ്റി സി, കെ എൻ വിനോദ്, ബോബി കെ മാത്യു, ജോസ് വളയത്തിൽ, ബേബി നെല്ലോലപൊയ്കയിൽ തുടങ്ങിയവർ എം പിക്ക് ഒപ്പം വിവിധ മേഖലകൾ സന്ദർശിച്ചു