മുണ്ടക്കയം ബസ് സ്റ്റാന്റ് ആധുനിക രീതിയിൽ പണികഴിപ്പിക്കുവാൻ ആലോചന

മുണ്ടക്കയം പഞ്ചായത്ത് ബസ് സ്റ്റാന്റ് ബി. യു. റ്റി അടിസ്ഥാനത്തിൽ വിട്ടു നല്കുന്നതിനുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുന്നു.
ഇത് സംബന്ധിച്ചുള്ള പ്രാഥമിക ചർച്ചകൾ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ നടന്നിരുന്നു.
പഞ്ചായത്ത് കമ്മിറ്റിയിലെ തീരുമാനപ്രകാരം ഭരണ കക്ഷി അംഗങ്ങൾ ഇതിനെ പറ്റി പഠനം നടത്തുന്നതിനായി നിലവിൽ ബി. യു. റ്റി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിവിധ ബസ് സ്റ്റാന്റ് റ്റുകൾ സന്ദർശിച്ചിരുന്നു.
കർണാടകയിലെ പുത്തൂർ, കണ്ണൂർ പ്രൈവറ്റ് ബസ് സ്റ്റാന്റ്, കാസർകോട് ബസ് സ്റ്റാന്റ് എന്നിവടങ്ങളിൽ ആണ് സന്ദർശനം നടത്തിയത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ബി. യു. റ്റി പദ്ധതികൾ നടപ്പിലാക്കുന്ന ഒരു പ്രമുഖ കന്പനിയാണ് മുണ്ടക്കയം പഞ്ചായത്തിനേയും സമീപിച്ചിരിക്കുന്നത്. എന്നാൽ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്ന് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമോൻ തടത്തിൽ പറഞ്ഞു.
മുണ്ടക്കയത്തിന്റെ ബസ് സ്റ്റാൻറ്റിന്റെ ഘടന തന്നെ മാറ്റുന്ന തരത്തിലാണ് പി.യു.റ്റി പദ്ധതി നടപ്പിലാക്കുന്ന കന്പനി രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിൽ കാലപഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കി പകരം പുതിയ കെട്ടിടങ്ങൾ പണിതുയർത്തും. ഒരു വർഷം ബസ് സ്റ്റാൻറ്റിൽ നിന്നും പഞ്ചായത്തിന് ഇരുപത്തിയൊൻപത്തു ലക്ഷം രൂപയുടെ വരുമാനം ആണ് ലഭിക്കുന്നത്. ഈ വരുമാനം നിലനിർത്തിക്കൊണ്ടുതന്നെ പദ്ധതി നടപ്പിലാക്കുവാനാണ് പഞ്ചായത്ത് ഭരണ സമിധി ലക്ഷ്യമിടുന്നത്.
പുതിയ കെട്ടിടങ്ങളുടെ വാടക കന്പനിക്ക് നൽകുമ്പോൾ ലൈസെൻസ് ഫീസ് പഞ്ചായത്തിനു ലഭിക്കും എന്നാൽ ഇതു സംബന്ധിച്ച് പ്രതിപക്ഷ കക്ഷികൾ വെക്ത്യമായ തീരുമാനം കയ്ക്കൊണ്ടട്ടില്ല. ത്രികര പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പശ്ചാതലത്തിൽ ധൃതി പിടിച്ചുള്ള ഒരു പദ്ധതി നടപ്പിലാക്കേണ്ട എന്നാണ് കോണ്ഗ്രസ് ഗ്രൂപ്പിന്റെ പൊതുവായ അഭിപ്രായം. .