മുണ്ടക്കയം ഗേറ്റ് വിവാദം : ഇ.എസ്.ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരെ കള്ളകേസെടുത്തതില്‍ പ്രതിഷേധിച്ച് 13 ന് ബഹുജനമാര്‍ച്ച്

മുണ്ടക്കയം ഗേറ്റ് വിവാദം : ഇ.എസ്.ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരെ കള്ളകേസെടുത്തതില്‍ പ്രതിഷേധിച്ച് 13 ന് ബഹുജനമാര്‍ച്ച്

മുണ്ടക്കയം: ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടി കമ്പനി എസ്റ്റേറ്റ് അതിര്‍ത്തിയായ തെക്കേമലയില്‍ ഗേറ്റ് പുന:സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എയ്‌ക്കെതിരെ കള്ളകേസെടുത്തതില്‍ പ്രതിക്ഷേധിച്ച് 13 ന് മൂന്നിന് പെരുവന്താനം പോലീസ് സ്റ്റേഷനിലേക്ക് ബഹുജനമാര്‍ച്ച് നടത്തുമെന്ന് പെരുവന്താനം പഞ്ചായത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ ബേബി തോമസ്,എം.പി.ജയദേവന്‍, കെ.എല്‍ ദാനിയേല്‍, ഷാജി പി.ജോസഫ്, തങ്കന്‍ ജോര്‍ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബഹുജനമാര്‍ച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.ഇ.എസ്. ബിജിമോള്‍, കെ.കെ.ജയചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍, പി.എസ് രാജന്‍ തുടങ്ങിയവര്ഡ പ്രസംഗിക്കും.

ജനകീയ സമരത്തിന്റെ പേരില്‍ എം.എല്‍.എക്കെതിരെ ചുമത്തിയ കള്ളകേസ് പിന്‍വലിക്കണം.

തോട്ടം മേഖലയായ മണിക്കല്‍,മതമ്പ,കൊമ്പുകുത്തി,കുപ്പക്കയം,വള്ളിയാങ്കാവ്, തെക്കേമല റോഡ് സര്‍ക്കാര്‍ ഏറ്റെടുക്കണം.തോട്ടം ഉടമ അനതികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. മുതലായവ ആണ് പ്രധാന ആവശ്യങ്ങൾ.

13ന് നടത്തുന്ന എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന ബഹുജനമാര്‍ച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കല്ലേപ്പാലം കവലയില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് പെരുവന്താനം പോലീസ് സ്റ്റേഷനില്‍ സമാപിക്കും.

കമ്പനിയിലെ തെക്കേമലയില്‍ സ്ഥാപിച്ചിരുന്ന ഗേറ്റ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം നീക്കം ചെയ്തിരുന്നു.മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ തോട്ടം ഉടമ ഹൈക്കോടതിയില്‍ നിന്നും വിധി നേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഡി.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്ത ഗേറ്റ് പുനസ്ഥാപിക്കാന്‍ എത്തിയത് നാട്ടുകാര്‍ തടയുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബിജിമോള്‍ എം.എല്‍.എയ്ക്കും കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.

2-web-mundakayam-gate-issue

3-web-mundakayam-gate-issue

1-web-mundakayam-gate-issue
0-web-mundakayam-gate-issue