കഴിഞ്ഞ അന്‍പത് വര്‍ഷത്തെ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൈവിടാതെ കാത്തുസൂക്ഷിക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍

കഴിഞ്ഞ അന്‍പത് വര്‍ഷത്തെ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള  മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൈവിടാതെ കാത്തുസൂക്ഷിക്കണമെന്നു  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍

മുണ്ടക്കയം ഈസ്റ്റ് : കഴിഞ്ഞ അന്‍പത് വര്‍ഷത്തെ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ കൈവിടാതെ കാത്തുസൂക്ഷിക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍

മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ സുവര്‍ണ ജൂബിലി ആഘോഷ പ്രഖ്യാപനവും ആധുനിക സംവിധാനങ്ങളോടു കൂടി നിര്‍മിച്ച ഓപ്പറേഷന്‍ തീയറ്ററുകള്‍ അടങ്ങിയ പുതിയ തീയറ്റര്‍ കോംപ്ളക്സിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു ബിഷപ്.

കഴിഞ്ഞ അന്‍പത് വര്‍ഷത്തെ ആശുപത്രിയുടെ പ്രവര്‍ത്തനം സാമൂഹ്യ പ്രതിബദ്ധതയോടെയായിരുന്നു. ഇത് കൈവിടാതെ കാത്തുസൂക്ഷിക്കണം. പ്രതിസന്ധികള്‍ക്കിടയിലും ജനോപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അതിന്റെ പാരമ്ബര്യം കാത്തുസൂക്ഷിച്ച്‌ മുന്നോട്ട് പോകണമെന്നും മാര്‍ മാത്യു അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.

2-web-medical-trust-hospital-jubileeവികാരി ജനറാള്‍മാരായ റവ.ഡോ. മാത്യു പായിക്കാട്ട്, റവ.ഡോ. ജോസ് പുളിക്കല്‍, രൂപത പ്രൊക്യൂറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ഫൊറോനാ വികാരി ഫാ. സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ ദീപു പുത്തന്‍പുരയ്ക്കല്‍, ഫാ.ജോസഫ് കല്ലൂപറമ്ബത്ത്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ- സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ വര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മൂന്ന് ഓപ്പറേഷന്‍ തീയറ്ററുകള്‍ അടങ്ങിയ പുതിയ തീയറ്റര്‍ കോംപ്ളക്സില്‍ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളോടുകൂടിയ സജ്ജീകരണങ്ങളാണ് തയാറാക്കിയിരിക്കുന്നത്.

സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ആശുപത്രിയില്‍ നിരവധി ക്രമീകരണങ്ങളാണ് ഒരുക്കിയിരി ക്കുന്നത്. ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ്,ആധുനിക രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ബ്ളഡ് ബാങ്ക്, തീവ്ര പരിചരണ വിഭാഗം, സമ്ബൂര്‍ണ കംപ്യൂട്ടര്‍ ലാബ് എന്നിവയുള്‍പ്പെടെ നിരവധി സജ്ജീകരണങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്ന് ഡയറക്ടര്‍ ഫാ. ജോസഫ് പൊങ്ങംന്താനം അറിയിച്ചു.
3-web-medical-trust-hospitl-jubilee

1-web-medical-trust-hospital-jubilee