മുണ്ടക്കയത്ത് നാട്ടുചന്തയ്ക്ക് ആവേശത്തുടക്കം…

മുണ്ടക്കയത്ത്  നാട്ടുചന്തയ്ക്ക് ആവേശത്തുടക്കം…

മുണ്ടക്കയം : മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത്ത് വീണ്ടും നാട്ടുചന്ത ആരംഭിച്ചു. അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത പുനർജ്ജനിച്ചപ്പോൾ ആവേശത്തോടെ നാട് അതൊരു ഉത്സവമാക്കി .. അയ്യായിരത്തോളം ആളുകളാണ് ആദ്യദിവസം ചന്തയിൽ എത്തിയത്. അവർ ഉത്സാഹപൂർവ്വം തങ്ങൾക്കിഷ്ട്ടപെട്ട സാധനങ്ങൾ വാരിക്കൂട്ടി. ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ ജനങ്ങൾ ഒഴുകിയെത്തിയതിനാൽ പല സാധനങ്ങളും പെട്ടെന്ന് തന്നെ തീർന്നുപോയിരുന്നു.

ജീവനുള്ള പിടയ്ക്കുന്ന മീനുകൾ വില്പനയ്ക്ക് കൊണ്ടുവന്നത് ജനങ്ങൾ ഉത്സാഹപൂർവ്വം വാങ്ങി. പശുവിനെ കൊണ്ടുവന്നു പാൽ നേരിട്ട് കറന്നു കൊടുത്തത് വ്യത്യസ്തമായ അനുഭവമായി. ആവശ്യക്കാർക്ക് പശുവിൽ നിന്നും പാൽ നേരിട്ട് കറന്നു എടുക്കുവാനുള്ള അനുവാദവും ആദ്യദിവസം കൊടുത്തിരുന്നു. ജീവനുള്ള മീൻ അവിടെത്തന്നെ കറി വച്ച് കൊടുത്തതും കൗതുകമായി. കപ്പയും മറ്റു പലഹാരങ്ങളും, പായസവും ലൈവ് ആയി ഉണ്ടാക്കി കൊടുക്കുന്നുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ ഒൻപതു മണിക്ക് മുണ്ടക്കയം ഫാർമേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ നായനാർ ഭവന് സമീപം പ്രവർത്തനമാരംഭിച്ച നാട്ടു ചന്തയുടെ ചന്തയുടെ ഉദ്‌ഘാടനം മുൻ എം എൽ എ കെ.ജെ. തോമസ് നിർവഹിച്ചു. വിഷരഹിതമായ പഴയ കാല ഭക്ഷണക്രമം തിരികെയെത്തിക്കുന്നതിന്റെ ഭാഗമായാണ് നാട്ടുചന്ത പ്രവർത്തനമാരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഫാർമേഴ്സ് ക്ലബ് സെക്രട്ടറി കെ. എൻ. സോമരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ കെ. എസ്. രാജു, കെ.ടി.ബിനു, പി.കെ സുധീർ, ജില്ലാ പഞ്ചായത്തംഗം കെ.രാജേഷ്, കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ ‘ കർഷക സംഘം സംസ്ഥാന കമ്മറ്റിയംഗം പി. ഷാ നവാസ് ബ്ളോക്ക് പഞ്ചായത്തംഗം അജിത രതീഷ്, സി. വി. അനിൽകുമാർ, പി. എൻ. സത്യൻ, ജേക്കബ് ജോർജ്, ജോഷി മംഗലം, നൗഷാദ് വെംബ്ലി , തോമസ് മുക്കാടൻ, വി.കെ.രാജപ്പൻ, ജിജി നിക്കോളാസ് ,പി.ജി. വ സന്തകുമാരി, സി.കെ. കുഞ്ഞു ബാവ ,റജീന റഫീക്, എം.ജി. രാജു, പി.എസ്. സുരേന്ദ്രൻ, പി.കെ. പ്രദീപ്, തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വിവിധ കർഷകകുടുംബങ്ങളെ ആദരിച്ചു.

നാട്ടുചന്തയിൽ ആറ്റുമീൻ ,പോത്തിറച്ചി ,ആവശ്യപ്പെടുന്ന മീൻ കറിവെച്ചു നൽകൽ , പശുവിൻ പാൽ കറന്നു കൊടുക്കൽ ,മറയൂർ ശർക്കര, മാർത്താണ്ഡം കരുപ്പെട്ടി ,വിവിധ അച്ചാറുകൾ, ഗുണമേന്മയുള്ള ഉണക്കമീൻ ,പച്ചക്കപ്പ , ജൈവ പച്ചക്കറി, ചൂട്പായസം, നാടൻ പലഹാരങ്ങൾ, മായം ചേർക്കാത്ത വെളിച്ചെണ്ണ ,തേൻ,കറി പൊടികൾ, അരിപ്പൊടികൾ , തേങ്ങ പൊതിച്കൊടുക്കൽ എന്നിവയ്ക്ക് പുറമെ നാടൻ കോഴി ,ആട് എന്നിവ ലേലം ചെയ്തു കൊടുക്കുന്ന്‌മുണ്ടായിരുന്നു .

ഏത് നാടൻ സാധനങ്ങളും കർഷകകാർക്ക് ഇവിടെ വിൽക്കാനാവും . ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ രാത്രി 7 വരെയാണ് മാർക്കറ്റ് .
ചന്തയിൽ എത്തിയവർക്കെല്ലാം വൃക്ഷ തൈയും ,പച്ചക്കറിവിത്തും സൗജന്യമായി നൽകിയിരുന്നു .

മുണ്ടക്കയം നാട്ടുചന്ത കാഴ്ച്ചകൾ

മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത്ത് വീണ്ടും നാട്ടുചന്ത ആരംഭിച്ചു. അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത പുനർജ്ജനിച്ചപ്പോൾ ആവേശത്തോടെ നാട് അതൊരു ഉത്സവമാക്കി. മീൻ കറി ചന്തയിൽ വച്ച് തന്നെ ലൈവ് ആയി ഉണ്ടാക്കി കൊടുക്കുന്നു.. ഉണ്ടാക്കിയ മീൻകറിയുടെ രുചി നോക്കുന്ന രണ്ടു വീട്ടമ്മമാർ ..

പെടപെടയ്ക്കുന്ന മീൻ കച്ചവടം.. മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത്ത് നാട്ടുചന്ത പുനരാരംഭിച്ചു . അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത പുനർജ്ജനിച്ചപ്പോൾ ആവേശത്തോടെ നാട് അതൊരു ഉത്സവമാക്കി. ചന്തയിൽ നല്ല പെടപെടയ്ക്കുന്ന മീൻ കച്ചവടം ചെയ്യുന്നത് കാണുക … ഒരു അപൂർവ്വകാഴ്ച ..

പെടപെടയ്ക്കുന്ന മീൻ കച്ചവടം / മുണ്ടക്കയം നാട്ടുചന്ത കാഴ്ച്ചകൾ

പെടപെടയ്ക്കുന്ന മീൻ കച്ചവടം.. മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത്ത് നാട്ടുചന്ത പുനരാരംഭിച്ചു . അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത പുനർജ്ജനിച്ചപ്പോൾ ആവേശത്തോടെ നാട് അതൊരു ഉത്സവമാക്കി. ചന്തയിൽ നല്ല പെടപെടയ്ക്കുന്ന മീൻ കച്ചവടം ചെയ്യുന്നത് കാണുക … ഒരു അപൂർവ്വകാഴ്ച ..for more videos and news, please log on to KanjirappallyNEWS.com

Posted by Kanjirappally News on Sunday, July 1, 2018