മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

മുണ്ടക്കയം: പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് ബുധനാഴ്ച മുരളി നന്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊടിയേറി.

തുടര്‍ ദിവസങ്ങളില്‍ രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, 5.30ന് മഹാഗണപതിഹോമം, ഏഴിന് ഉഷഃപൂജ, എട്ടിന് ഭാഗവതപാരായണം, വൈകീട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും.

18ന് രാവിലെ അഞ്ചുമുതല്‍ വിശേഷാല്‍ പൂജകള്‍, 10.30ന് ഉത്സവബലി, 12ന് ഉത്സവബലി ദര്‍ശനം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, രാത്രി 7.30 മുതല്‍ കണ്‍െവന്‍ഷന്‍ പന്തലില്‍ കുചേലവൃത്തം മേജര്‍സെറ്റ് കഥകളി. 9.30ന് നൃത്ത നൃത്യങ്ങള്‍. 19ന് രാവിലെ അഞ്ചു മുതല്‍ വിശേഷാല്‍ പൂജകള്‍ എട്ടിന് ശ്രീബലി, വൈകീട്ട് 5.30ന് കാഴ്ചശ്രീബലി, 7.30ന് പള്ളിവേട്ട എഴുന്നള്ളത്ത്, രാത്രി എട്ടു മുതല്‍ ഗാനമേള.

20ന് പുലര്‍ച്ചെ അഞ്ചു മുതല്‍ വിശേഷാല്‍ പൂജകള്‍ ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകീട്ട് നാലിന് ആറാട്ടുബലി, ആറാട്ടുപുറപ്പാട്, ആറിന് ആറാട്ട്, വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ടൗണ്‍ചുറ്റി പൈങ്ങനകര, എസ്.എന്‍.ഡി.പി 52-ാം നമ്പര്‍ ശാഖ എന്നിവിടങ്ങളില്‍ എതിരേല്പുകള്‍ക്കുശേഷം ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും. 12.30ന് വെടിക്കെട്ട്.
Mundakayam-partha-saradhi-temple2