മുണ്ടക്കയം ബൈപാസ് ഉദ്ഘാടാനം 14 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും

മുണ്ടക്കയം ബൈപാസ് ഉദ്ഘാടാനം 14 ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും

മുണ്ടക്കയം: നാടിന്റെ ചിരകാല സ്വപ്നമായ മുണ്ടക്കയം ബൈപാസിന്റെ ഉദ്ഘാടാനം ഫെബ്രുവരി 14 ന് വൈകിട്ട് 5.30 ന് മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിൽ‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർ‍വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിന് ഒപ്പം നാടിന്റെ വികസന കുതിപ്പില്‍ വലിയ മുതല്‍ക്കുട്ടായി ഇത് മാറും. 2014 ല്‍ ഭരണാനുമതി ലഭിച്ച പദ്ധതി നിരവധി തടസങ്ങള്‍ ഉണ്ടായി എങ്കിലും ഇപ്പോള്‍ പൂര്‍ണമായും യാഥാര്‍ത്ഥ്യമായതായും നേതാക്കള്‍ പറഞ്ഞു.

ചടങ്ങിൽ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എമാരായ ജോര്‍ജ്ജ്.ജെ.മാത്യു, കെ.ജെ തോമസ്, വി.എന്‍ വാസവന്‍, കെ.എസ് രാജു, സോഫി ജോസഫ്, കെ.രാജേഷ്, ലീലാമ്മ കുഞ്ഞുമോന്‍, അജിത രതീഷ് തുടങ്ങി ത്രിതലപഞ്ചായത്തംഗങ്ങള്‍ മറ്റ് രാഷ്ര്ടീയ സാമൂഹിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവർ പ്രസംഗിക്കും.

പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാജു, ഷീബ ദിഫൈന്‍, ബി.ജയചന്ദ്രന്‍, കെ.സി സുരേഷ്, റോയി കപ്പലുമാക്കല്‍, സി.വി അനില്‍കുമാര്‍, റഷീദ് കടവുകര, ചാര്‍ളി കോശി, പി.ഡി ജോണ്‍ പോവാത്ത പോവാത്ത പൗവത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.