മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ആർ‍ദ്രം പ്രഖ്യാപനവും കെ.കെ. ശൈലജ ടീച്ചര്‍ നിർ‍വ്വഹിച്ചു

മുണ്ടക്കയം ഗവണ്മെന്റ് ആശുപത്രിയുടെ  പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും ആർ‍ദ്രം പ്രഖ്യാപനവും കെ.കെ. ശൈലജ ടീച്ചര്‍ നിർ‍വ്വഹിച്ചു

മുണ്ടക്കയം : ഗവ. ആശുപത്രിയിൽ നിർമ്മാണം പൂർ‍ത്തിയാക്കിയ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും കുടുംബാരോഗ്യ കേന്ദ്രമാക്കിയുള്ള ആർ‍ദ്രം പ്രഖ്യാപനവും ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടിച്ചർ‍ നിർ‍വ്വഹിച്ചു.പി.സി. ജോർ‍ജ്ജ് എം.എൽ..എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് സ്വാഗതം ആശംസിച്ചു, മുൻ‍ എം.എൽ..എ. വി.എൻ‍. വാസവൻ‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. രാജേഷ്, മാഗി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. രാജു, കെ.ബി. രാജൻ‍, ജെസി ജോസ്, നെച്ചൂർ‍ തങ്കപ്പൻ‍, മറ്റ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ‍ ഉദ്യോഗസ്ഥർ‍ തുടങ്ങിയവർ‍ ചടങ്ങിൽ സംബന്ധിച്ചു.

34,200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിൽ 5 നിലകളായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ ബ്ലോക്കിന് 6 കോടി 95 ലക്ഷം രൂപയാണ് ആകെ പദ്ധതി ചിലവ്. എക്‌സ്‌റേ സംവിധാനം, സന്ദര്‍ശക ലോബി, ഒബ്‌സര്‍വേഷന്‍ മുറികള്‍, ലാബുകള്‍, ഓപ്പറേഷന്‍ തീയേറ്റര്‍, ഒ.പി. മുറികള്‍, ഫാര്‍മസി സൗകര്യങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്മാർക്കും പ്രത്യക ഐ.പി. വാര്‍ഡുകള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിൽ ക്രമീകരിച്ചിരിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തോടനുബന്ധമായി ലിഫ്റ്റ്, ഭൂഗര്‍ഭ ജലസംഭരണി, പമ്പ് ഹൗസ് എന്നിവയുടെ നിര്‍മ്മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ആശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയുടെ നവീകരണം സമീപ പഞ്ചയത്തുകളിലുള്ള സാധാരണക്കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭ്യമാകുന്ന തിന് കാരണമാകുമെന്നും പി.സി. ജോര്‍ജ്ജ് എം.എൽ.എ. പറഞ്ഞു.