മുണ്ടക്കയം ഗ്രാമ പഞ്ചായത്തിനെ ഇനി ഇവർ നയിക്കും

മുണ്ടക്കയം∙ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പഞ്ചായത്തിൽ യുഡിഎഫ് ഭരണം നിലനിർത്തി. ആകെയുള്ള 21 വാർഡുകളിൽ 12 എണ്ണം നേടി. എൽഡിഎഫിന് എട്ട്‌ സീറ്റ് ലഭിച്ചു. യുഡിഎഫിൽ കോൺഗ്രസ് എട്ട്, കേരള കോൺഗ്രസ്(എം) രണ്ട്, ലീഗ് ഒന്ന്, ജെഡിയു ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

മൈലത്തടി 20–ാം വാർഡിൽ കോൺഗ്രസ് വിമത സ്‌ഥാനാർഥിയായി മത്സരിച്ച സൂസമ്മ മാത്യു വിജയിച്ചു. എൽഡിഎഫിൽ സിപിഎം അഞ്ച്, സിപിഐ രണ്ട്, സെക്യുലർ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

മുണ്ടക്കയം ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന് വേലനിലം: വത്സമ്മ തോമസ് (കോൺ) – 480 ഭൂരിപക്ഷം –124. അനിത സന്തോഷ് (സിപിഎം)–358. സോണിയ പാറയിൽപുരയിടം (ബിജെപി)–108. റോഷ്‌ണി പാലകുന്നേൽ (സ്വതന്ത്ര)–145. വാർഡ് രണ്ട് ചെളിക്കുഴി: നസീമ ഹീരീസ് (യുഡിഎഫ് സ്വതന്ത്ര)–402 ഭൂരിപക്ഷം–ഏഴ്. മഞ്ജുള സുധീർ (സിപിഎം)–395. ശോഭ പാലത്തിനാൽ (ബിജെപി സ്വതന്ത്ര)–164. ഷേർളി (സ്വതന്ത്ര)–95. ഒ.കെ. രാജമ്മ(സ്വതന്ത്ര)–150. വാർഡ് മൂന്ന് മുണ്ടക്കയം ടൗൺ: ജിജി (കേരള കോൺഗ്രസ്(എം)–280 ഭൂരിപക്ഷം–24. പി.എസ്. ഹുസൈൻ (സ്വതന്ത്രൻ) 256. കബീർ (സിപിഐ)–43. ഒ.സി. യേശുദാസ് (ബിജെപി)–45. പി.സി. ജോസഫ് (സ്വതന്ത്രൻ)–190. എൻ.കെ. കുര്യാക്കോസ് (സ്വതന്ത്രൻ)–87. വാർഡ് നാല് വേങ്ങകുന്ന്: കെ.എസ്. രാജു (കോൺഗ്രസ്)–361 ഭൂരിപക്ഷം–35. ബെന്നി നെയ്യൂർ (സിപിഎം)–326. പി.കെ. പ്രദീപ്(ബിജെപി)69.

 സുധീർ(എസ്‌ഡിപിഐ)–156. വാർഡ് അഞ്ച് മൈക്കോളജി: ഷീബ ഡിഫൈൻ (കോൺഗ്രസ്)–632 ഭൂരിപക്ഷം–216. ഷേർളി കുഞ്ഞുമോൻ (സിപിഎം) 416. സുധർമ (സ്വതന്ത്ര )–48. വാർഡ് ആറ് –വരിക്കാനി: ഫ്ലോറി ആന്റണി (കോൺഗ്രസ്) – 653 ഭൂരിപക്ഷം–48. സത്യവതി (സിപിഎം)–605. മറിയംബീവി (എസ്‌ഡിപിഐ) 122. വാർഡ് ഏഴ്–കരിനിലം: ബെന്നി മാത്യു ചേറ്റുകുഴി (കോൺഗ്രസ്)–638 ഭൂരിപക്ഷം–429. എം.വി. വർക്കി (കേരള കോൺഗ്രസ് സെക്യുലർ)–209. പി.എം. വിശ്വനാഥൻ (സ്വതന്ത്രൻ) 151. സജു കുര്യൻ (സ്വതന്ത്രൻ) –ഒന്ന്. വാർഡ് എട്ട് വണ്ടൻപതാൽ: രജനി (കോൺഗ്രസ്)–543 ഭൂരിപക്ഷം– 190. ലത മഹേഷ്‌കുമാർ (സിപിഎം)–353. വിലാസിനി (ബിജെപി )–162. സുമിയ മുജീബ്‌റഹ്‌മാൻ (എസ്‌ഡിപിഐ) 75. വാർഡ് ഒൻപത് മുരിക്കുംവയൽ: ബി. ജയചന്ദ്രൻ (കോൺഗ്രസ്) – 470 ഭൂരിപക്ഷം–29. സി.കെ. ശശിധരൻ (ബിജെപി) –441.

കെ.സി. കുമാരൻ(സിപിഐ)–338. വാർഡ് പത്ത് (എസ്‌സി)പുഞ്ചവയൽ: പ്രദീഷ്കുമാർ (സിപിഎം)–567 ഭൂരിപക്ഷം– 261. വിജയകുമാർ (കോൺഗ്രസ്)–306. സതീഷ്(ബിജെപി)293. അഭിലാഷ് ജയരാജ് (സ്വതന്ത്രൻ)–15. വാർഡ് 11 കുളമാക്കൽ: ജെസി ബാബു (സിപിഐ)–386 ഭൂരിപക്ഷം–32. ഷീന സാബു (കോൺഗ്രസ്)–354. സരോജിനി (ബിജെപി)–217. വാർഡ് 12 ആനിക്കുന്ന്: മറിയാമ്മ ആന്റണി (കോൺഗ്രസ്)–358 ഭൂരിപക്ഷം–അഞ്ച്. ആശ പ്രവീൺ (സിപിഎം)–353. വി.യു. സന്ധ്യ ( ബിജെപി)–172. വാർഡ് 13 അമരാവതി: കെ.സി. സുരേഷ്(സിപിഐ)–378 ഭൂരിപക്ഷം–41. ജോസുകുട്ടി (സ്വതന്ത്രൻ )–337. എൻ. പവിത്രൻ (കോൺഗ്രസ്)–205. വിനോയി(ബിജെപി)–202. വാർഡ് 14 പുലിക്കുന്ന്: ആശ അനീഷ് (സിപിഎം)–356 ഭൂരിപക്ഷം–69. റീന സാബു (കേരള കോൺഗ്രസ് (എം) 287. ലൂസി തോമസ് (ബിജെപി സ്വതന്ത്ര–പി.സി. തോമസ്) 208.

മറിയാമ്മ സ്‌കറിയ (സ്വതന്ത്ര) 129. വാർഡ് –15 കണ്ണിമല: മാത്യു പ്ലാക്കാട്ട് (കേരള കോൺഗ്രസ് –എം)–572 ഭൂരിപക്ഷം–45. ബോസ് മാത്യു (കേരള കോൺഗ്രസ് സെക്യുലർ)–527. സാബു(ബിജെപി)–36. ടി.വി. ജോയിസ്(സ്വതന്ത്രൻ)– പൂജ്യം വോട്ട്. ജെറോം ചാക്കോ (സ്വതന്ത്രൻ)–ആറ്. വാർഡ് 16 താന്നിക്കപതാൽ: ടി.ആർ. സത്യൻ(സിപിഎം)–520 ഭൂരിപക്ഷം–255. സിജു കൈതമറ്റം(യുഡിഎഫ്–ആർഎസ്‌പി)–265. രമേശ്(ബിജെപി)–188. എൻ.എം. വത്സലൻ(സ്വതന്ത്രൻ)–20. മുരളി(സ്വതന്ത്രൻ)13. വാർഡ് 17 വട്ടക്കാവ്: രേഖദാസ്(സിപിഎം)–588 ഭൂരിപക്ഷം–314. ടി.ജി സംഗീത(കേരള കോൺ (എം)–274. പി.ജി റാണിമോൾ(സ്വതന്ത്ര)–156. വാർഡ് 18 ഇഞ്ചിയാനി: ജെസി ജേക്കബ് (കേരള കോൺ സെക്യുലർ)–407 ഭൂരിപക്ഷം–55. ലൂസിക്കുട്ടി ജേക്കബ്–(സ്വതന്ത്ര)–352. മോളി–കേരള കോൺഗ്രസ് (എം)–244. ശ്യാമള(ബിജെപി)–30. വാർഡ് 19 പൈങ്ങന: മഞ്ജു ഷാനു (ജനതാദൾ യു–കോൺ)–449 ഭൂരിപക്ഷം–85. ഗിരിജ (ജനതാദൾ– എസ്)–364 സുമ (ബിജെപി)–236. വാർഡ് –20 മൈലത്തടി: സൂസമ്മ മാത്യു (സ്വതന്ത്ര)–407 ഭൂരിപക്ഷം–209. നൗഷാദ് ഇല്ലിക്കൽ(കോൺഗ്രസ്)–198. ഇ.കെ. കാസിം(സിപിഎം)–142. വിജയരാഘവൻ (സ്വതന്ത്ര)–75. വാർഡ് –21 നെന്മേനി: എം.ബി. സനിൽ(സിപിഎം)–422 ഭൂരിപക്ഷം–29. ടി.ഡി. അരവിന്ദാക്ഷൻ(കോൺഗ്രസ്)–393. രാജി (ബിജെപി)–174.