ഏഴു കോടിയിലേറെ രൂപ ചെലവു ചെയ്ത്, മുണ്ടക്കയം ഗവർമെൻറ്റ് ആശുപത്രിക്ക് പുതുതായി നിർമ്മിച്ച അഞ്ചു നില മന്ദിരം തിങ്കളഴ്ച നാടിനു സമർപ്പിക്കും

ഏഴു കോടിയിലേറെ രൂപ ചെലവു ചെയ്ത്, മുണ്ടക്കയം ഗവർമെൻറ്റ് ആശുപത്രിക്ക് പുതുതായി നിർമ്മിച്ച അഞ്ചു നില മന്ദിരം  തിങ്കളഴ്ച നാടിനു സമർപ്പിക്കും

ഏഴു കോടിയിലേറെ രൂപ ചെലവു ചെയ്ത്, മുണ്ടക്കയം ഗവർമെൻറ്റ് ആശുപത്രിക്ക് പുതുതായി നിർമ്മിച്ച അഞ്ചു നില മന്ദിരം തിങ്കളഴ്ച നാടിനു സമർപ്പിക്കും .

മുണ്ടക്കയം : മലയോര മേഖലയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ശ്വാശത പരിഹാരമായി, ഏറ്റവും ആധുനിക സൗകര്യങ്ങളോടെ മുണ്ടക്കയം സർക്കാർ ആശുപത്രി മാറുകയാണ്. ഏഴു കോടിയിലേറെ രൂപ ചെലവു ചെയ്ത്, 34200 ചതുരശ്ര അടി വിസ്തൃതിയിൽ അഞ്ചു നിലകളിലായി നിർമ്മിച്ച ആശുപത്രി മന്ദിരം തിങ്കളഴ്ച നാടിനു മന്ത്രി കെ കെ ശൈലജ ടീച്ചർ ജനുവരി ആറിന് രാവിലെ 9.30ന് നാടിനു് സമർപ്പിക്കും. ഒപ്പം ആശുപത്രിയുടെ അർദ്രം പദ്ധതി പ്രഖ്യാപനവും മന്ത്രി നിർവ്വഹിക്കും.

ചടങ്ങിൽ പി സി ജോർജ് എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. മുൻ നിയമസഭാംഗങ്ങളായ കെ ജെ തോമസ്, ജോർജ് ജെ മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ രാജേഷ്, മാഗി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ വെച്ച് മന്ത്രി ഈ ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കും. നവീകരിച്ച ഫാർമസി, പുരുഷൻമാർക്കും സ്ത്രീകൾക്കുള്ള ഐ പി വിഭാഗങ്ങൾ നവീകരിച്ച ഒപി, ദന്തൽ വിഭാഗം ,ആധുനിക ലാബ്,നവീകരിച്ച സ്റ്റോർ, എൻ സി ഡിക്ലിനിക്ക്, മെൻറ്റൽ വിഭാഗം, ജനന പഠന വൈകല്യപരിശോധന കേന്ദ്രം, 108 ആംബുലൻസ്, കൗൺസലിശ്പോൾ, ക്ഷയരോഗ ചികിൽസാ വിഭാഗം, ഇമ്മ്യൂആസേഷച്ചൻ, മൈനർ ഓപ്പറേഷൻ തീയേറ്റർ തുടങ്ങിയവ പുതിയ മന്ദിരത്തിലുണ്ടാകും.