മുരിക്കുംവയൽ സ്മാർട് സ്കൂൾ പദ്ധതി നിശ്ചലം : പരസ്പരം ആരോപണങ്ങളുമായി നേതാക്കൾ

മുരിക്കുംവയൽ  സ്മാർട് സ്കൂൾ പദ്ധതി നിശ്ചലം :  പരസ്പരം ആരോപണങ്ങളുമായി നേതാക്കൾ

മുണ്ടക്കയം∙ സംസ്ഥാനത്ത് ആദ്യമായി മുരിക്കുംവയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പാക്കാനിരുന്ന സ്മാർട് സ്കൂൾ പദ്ധതി നിശ്ചലമായി. അതിന്റെ കുറ്റം പരസ്പരം ആരോപിച്ചു രാഷ്ട്രീയ നേതാക്കൾ രംഗത്ത്.

പദ്ധതിയ്ക്ക് തുരങ്കം വച്ചതു സി പി എമ്മിലെ ചില നേതാക്കളെന്ന് പൂഞ്ഞാർ എം എൽ എ പി സി ജോർജ് ആരോപിച്ചു. എന്നാൽ പദ്ധതിയുടെ മറവിൽ എം എൽ എ പണപ്പിരിവ് നടത്തുകയെന്ന് ജില്ലാ പഞ്ചായത്തഗം കെ രാജേഷ് ആരോപിച്ചു.

സാധാരണക്കാരായ വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദേശ കമ്പനിയുടെ സഹായത്തോടെയാണു സ്മാർട് സ്കൂൾ പദ്ധതി നടപ്പാക്കാനിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സി. രവീന്ദ്രനാഥിനും താൽപര്യമുള്ള പദ്ധതിയായിരുന്നു ഇതെന്നും പി.സി.ജോർ‌ജ് പറഞ്ഞു. വിദ്യാർഥികൾ സ്കൂളിൽ വരുമ്പോൾ മുതൽ നിരീക്ഷിക്കുക, പൂർണവിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോംപ്ട്ടെക് മിഡിൽ ഇൗസ്റ്റ് കമ്പനിയുടെ നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കാൻ ഉദ്ദേശിച്ചത്. കുട്ടികളുടെ റജിസ്റ്റർ നമ്പർ ഘടിപ്പിച്ച തിരിച്ചറിയൽ കാർഡിന്റെ സഹായത്തോടെ സുരക്ഷ ഒരുക്കാനായിരുന്നു പദ്ധതി. ഉദ്ഘാടന ദിവസത്തിന്റെ തലേന്ന് പദ്ധതിക്കു വിദ്യാഭ്യാസ വകുപ്പ് അനുമതി നിഷേധിച്ചതായി സ്കൂളിൽ അറിയിപ്പു ലഭിച്ചെന്നും ജോർ‌ജ് പറഞ്ഞു.

മണ്ഡലത്തിലെ മറ്റു വികസന പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകാതെ സ്മാർട് സ്കൂൾ ‍പദ്ധതിക്കു കൂടുതൽ പ്രാധാന്യം നൽകിയതിനെ പ്രത്യക്ഷമായി എതിർത്തിട്ടുണ്ട് എന്ന് കെ ജെ തോമസ് പ്രതികരിച്ചു.

വിദേശകമ്പനിക്കു വേണ്ടി സ്കൂൾ അധ്യാപകരോടു പോലും പണപ്പിരിവു നടത്തിയ എംഎൽഎയുടെ നിയമവിരുദ്ധമായ നടപടികൾ അംഗീകരിക്കാനാവില്ല എന്ന് ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ് പറഞ്ഞു പി.സി ജോര്‍ജിന്റെ ആരോപണം അസംബന്ധവും വിവരക്കേടു മാണന്നാണ് സി.പിഎമ്മിന്റെ മറുപടി.മുരിക്കുംവയല്‍ സ്‌കൂളില്‍ നടപ്പാക്കാനിരുന്ന പദ്ധതിക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിയുമായി യാതൊരു ബന്ധവുമി ല്ല. വകുപ്പിന്റെ അനുമതിയില്ലാതെ നടത്താന്‍ തീരുമാനിച്ച പദ്ധതി വഴി ലക്ഷ്യമിട്ടത് വന്‍ അഴിമതിയാണന്നും സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.രാജേഷ് ആരോപി ക്കുന്നു.

മു​രി​ക്കും​വ​യ​ൽ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് എം​എ​ൽ​എ ന​ട​പ്പി​ലാ​ക്കാ​ൻ പോ​യ പ​ദ്ധ​തി​യി​ലെ ദു​രൂ​ഹ​ത​യി​ൽ ആ​ശ​ങ്ക​യു​ള്ള ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ട​പെ​ട്ട് പ​ദ്ധ​തി​ റദ്ദാക്കിയതെന്ന് സിപിഎം മുണ്ടക്കയം ലോക്കൽ കമ്മിറ്റി അറിയിച്ചു . സി​പി​എം നേ​താ​ക്ക​ളെ അ​വ​ഹേ​ളി​ക്കു​ന്ന പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ് എം​എ​ൽ​എ​യു​ടെ പ്ര​ച​ര​ണ​ങ്ങ​ൾ. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ത്തി​നാ​യു​ള്ള സ്മാ​ർ​ട്ട് പ​ദ്ധ​തി​ക്കാ​യി മു​രി​ക്കും​വ​യ​ൽ ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ന് 520 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ലാ​ണ് ഇ​പ്പോ​ൾ പ​ദ്ധ​തി. മു​രി​ക്കും​വ​യ​ൽ സ്കൂ​ളി​ൽ ഇ​ത​നു​വ​ദി​ക്കു​ന്ന​തി​ൽ എം​എ​ൽ​എ​യ്ക്കു താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പി​ടി​എ​യും സി​പി​എം നേ​തൃ​ത്വ​വും ഇ​ട​പെ​ട്ടാ​ണ് മു​രി​ക്കും​വ​യ​ൽ സ്മാ​ർ​ട്ട് സ്കൂ​ൾ പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്. ദു​ബാ​യ് ക​ന്പ​നി​യു​മാ​യി ചേ​ർ​ന്ന് എം​എ​ൽ​എ ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച ഡി​ജി​റ്റ​ൽ കാ​ർ​ഡ് പ​ദ്ധ​തി​യും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ത്തി​നു​ള്ള സ്മാ​ർ​ട്ട് പ​ദ്ധ​തി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.

കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കു​ന്ന ട്രൈ​ബ​ൽ പ്ര​ദേ​ശ​ത്തെ സ്കൂ​ളി​ൽ സ്വ​കാ​ര്യ ക​ന്പ​നി ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളി​ല്ലാ​തെ​യും അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ​യും ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച ഗൂ​ഢ പ​ദ്ധ​തി കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ള്ള ര​ക്ഷി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

പെ​ൺ​കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ​ത​ക​ൾ സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ഗൂ​ഢ ഉ​ദ്ദേ​ശം സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ നി​ന്ന് അ​നു​വാ​ദം ഇ​ല്ലാ​ത്ത പ​ദ്ധ​തി​ക്കാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തി​നെ​പ്പ​റ്റി ഡി​ഡി​പി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സി​പി​എം മു​ണ്ട​ക്ക​യം ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.