കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം പള്ളികൾ 30 വരെ തുറക്കില്ല

കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം പള്ളികൾ  30 വരെ തുറക്കില്ല


കാഞ്ഞിരപ്പള്ളി: ചൊവ്വാഴ്ച മുതൽ ആരാധനാലയങ്ങൾ വ്യവസ്ഥകളോടെ തുറക്കാൻ അനുമതി നൽകിയെങ്കിലും സർക്കാർ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുവാൻ കാഞ്ഞിരപ്പള്ളിയിലെ മുസ്ലിം പള്ളികൾ 30 വരെ തുറക്കേണ്ടന്നാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിലെ നൈനാർ പള്ളി ഉൾപ്പെടെ 12 പള്ളികളും തുറക്കില്ല. ജുമാ അടക്കം നമസ്കാരങ്ങൾക്ക് പൊതുജനങ്ങൾക്ക് അനുമതിയില്ലന്നു സെക്രട്ടറി മുഹമ്മദ് ഫൈസി അറിയിച്ചു.

കാഞ്ഞിരപള്ളി മസ്ജിദുൽ നൂർ, മസ്ജിദുൽ ത്വഖവ’ ആയിഷാ മസ്ജിദ്, പാറക്കടവ് മസ്ജിദ്, മുഹിയദ്ദീൻ മസ്ജിദ് എന്നി പളളികൾ 30 വരെ അടച്ചിടുമെന്നു സംയുക്ത മസ്ജിദ് കമ്മറ്റി തീരുമാനിച്ചു.ടി.ഐ. നസീർ, അജു , ഷാജി, സിറാജ്, ഷാജി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ‘

മുണ്ടക്കയം മസ്ജിദുൽ വഫ, ടൗൺ ജുമാ മസ്ജിദ് എന്നിവിടങ്ങളിലും നമസ്കാര ചടങ്ങുകൾ ഉണ്ടായിരിയ്ക്കില്ലന്നു ഭാരവാഹികൾ അറിയിച്ചു.