മൈക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന്‍റെ ഉദ്ഘാടനം നടന്നു

മൈക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന്‍റെ ഉദ്ഘാടനം നടന്നു

കാഞ്ഞിരപ്പള്ളി – മൈക്ക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ച ഹൈസ്‌കൂളിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച നടന്നു.

നൈനാര്‍പള്ളി സെന്‍ട്രല്‍ ജമാഅത്തിന്റെ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഹൈസ്‌കൂളിന്റെ ഔപചാരിക ഉദ്ഘാടനം എം.ജി.സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ നിര്‍വ്വഹിച്ചു. നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാ അത്ത് പ്രസിഡന്റ് പി.എം.അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ഇമാം ഷിഫാര്‍ മൗലവി അല്‍കൗസരി അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മുതംസ് മെമ്മോറിയല്‍ നഴ്‌സറി സ്‌കൂള്‍ സ്ഥാപകന്‍ പി.കെ കാസിം അവാര്‍ഡ് നല്‍കി . ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മൈക്ക സ്ഥാപക പ്രസിഡന്റ് പി.ഐ സെയ്തുമുഹമ്മദ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു.

0-web-MYCA-school-inaguration

01-web-MYCA-school-inaguration

7-web-MYCA-school-inaguration
2-web-MYCA-school-inaguration

3-web-MYCA-school-inaguration

4-web-MYCA-school-inaguration

6-web-MYCA-school-inaguration

1-web-MYCA-school-inaguration