ദേവസ്യ ജോസഫ് ഞൊണ്ടിമാക്കൽ (രാജു – 52) നിര്യാതനായി

ദേവസ്യ ജോസഫ്  ഞൊണ്ടിമാക്കൽ (രാജു – 52) നിര്യാതനായി

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ സെന്റ് ആന്റണിസ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനും, പ്രസിദ്ധ വാഗ്മിയുമായിരുന്ന ദേവസ്യ ജോസഫ് ഞൊണ്ടിമാക്കൽ (രാജു – 52) നിര്യാതനായി. ഹൃദയാഘാതം ആണ് മരണ കാരണം . എറണാകുളം ലിസ്സി ആശുപത്രിയിൽ വച്ച് ബൈപാസ് ഹൃദയ ശസ്ത്രക്രിയ നടത്തിയതിനു ശേഷമാണ് അപ്രതീക്ഷിത അന്ത്യം ഉണ്ടായത് . ആനക്കല്ല് വില്ലണിയിലാണ് അദ്ദേഹത്തിന്റെ വീട്. ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും, പ്രമുഖ വാഗ്മിയും, കലാകാരനും ആയിരുന്നു പരേതനായ ദേവസ്യ ജോസഫ്.

പാറത്തോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായ അഡ്വ എൻ.ജെ.കുര്യാക്കോസിന്റെ സഹോദരനാണ് പരേതനായ ദേവസ്യ ജോസഫ്.

ഭാര്യ സൈനമ്മ കട്ടപ്പന തങ്കമണി വലിയകുളം കുടുംബാംഗം ആണ്. മക്കൾ: ഡിയോണവ് (മെഡിക്കൽ വിദ്യാർത്ഥിനി, ഗവ. മെഡിക്കൽ കോളേജ്, ചെങ്കൽ പേട്ട, തമിഴ്നാട് ), ഡാൽബി (വിദ്യാർത്ഥി സെന്റ് ആൻറ്റണീസ് പബ്ലിക് സ്കൂൾ, ആനക്കല്ല്, കാഞ്ഞിരപ്പള്ളി).
സംസ്കാരം പിന്നീട്.

ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും, പ്രമുഖ വാഗ്മിയും, കലാകാരനും, അധ്യാപകനുമായ രാജു സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.