നാട്ടിൻപുറത്തിന്റെ നന്മ വീണ്ടും….ജൂലൈ 1 മുതൽ മുണ്ടക്കയത്ത് നാട്ടുചന്ത

നാട്ടിൻപുറത്തിന്റെ നന്മ വീണ്ടും….ജൂലൈ 1 മുതൽ മുണ്ടക്കയത്ത് നാട്ടുചന്ത

മുണ്ടക്കയം : മണ്മറഞ്ഞ നാടൻ സാധനങ്ങളുമായി മുണ്ടക്കയത്ത് വീണ്ടും നാട്ടുചന്ത ആരംഭിക്കുന്നു . അരനൂറ്റാണ്ട് മുമ്പു നിലച്ചു പോയ നാടൻ ചന്ത വീണ്ടെടുക്കുന്നത് മുണ്ടക്കയം ഫാർമേഴ്‌സ് ക്ലബ്‌ ആണ് .കല്ലേപ്പാലം ഭാഗത്തു മുക്കാടൻ ബിൽഡിംഗ്‌ ,കൂലിപറമ്പിൽ ബിൽഡിംഗ്‌ ,നായനാർ ഭവൻ എന്നിവയുടെ പരിസരങ്ങളിലായി ആരംഭിക്കുന്ന നാട്ടുചന്തയിൽ ആറ്റുമീൻ ,പോത്തിറച്ചി ,ആവശ്യപ്പെടുന്ന മീൻ കറിവെച്ചു നൽകൽ , പശുവിൻ പാൽ കറന്നു കൊടുക്കൽ ,മറയൂർ ശർക്കര, മാർത്താണ്ഡം കരുപ്പെട്ടി ,വിവിധ അച്ചാറുകൾ, ഗുണമേന്മയുള്ള ഉണക്കമീൻ ,പച്ചക്കപ്പ , ജൈവ പച്ചക്കറി, ചൂട്പായസം, നാടൻ പലഹാരങ്ങൾ, മായം ചേർക്കാത്ത വെളിച്ചെണ്ണ ,തേൻ,കറി പൊടിക ,അരിപ്പൊടികൾ , തേങ്ങ പൊതിച്കൊടുക്കൽ, നാടൻ കോഴി ,ആട് എന്നിവ ലേലം ചെയ്തു കൊടുക്കും

ഏത് നാടൻ സാധനങ്ങളും കർഷകകാർക്ക് ഇവിടെ വിൽക്കാനാവും .ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ രാത്രി 7 വരെയാണ് മാർക്കറ്റ് .ജൂലൈ 1 ന് രാവിലെ 9 ന് കെ ജെ തോമസ് ex MLA നാടൻ ചന്ത ഉത്ഘാടനം ചെയ്യും .പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരായ കെ എസ് S രാജു , കെ ടി ബിനു, നെച്ചൂർ തങ്കപ്പൻ , കെ എസ് കൃഷ്ണകുമാർ , പി കെ സുധീർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. രാജേഷ് എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ 42കർഷകകുടുംബങ്ങളെ ആദരിക്കും
.
ചന്തയിൽ എത്തുന്നവർക്കെല്ലാം വൃക്ഷ തൈയും ,പച്ചക്കറി വിത്തും നൽകും. പഴമയുടെ പുതുമയിലേക്കു ഏവരെയും ക്ഷേണിക്കുന്നതായി ഫാർമേഴ്‌സ് ക്ളബ്ബ് ഭാരവാ ഹികളായ സി വി അനിൽകുമാർ , എം ജി രാജു, കെ എൻ സോമരാജൻ , പി എൻ സത്യൻ , പി കെ പ്രദീപ്‌ എന്നിവർ അറിയിച്ചു