മുഹമ്മദ്‌നബിയുടെ ഓര്‍മയില്‍ നാടെങ്ങും നബിദിനാഘോഷങ്ങൾ നടന്നു

മുഹമ്മദ്‌നബിയുടെ ഓര്‍മയില്‍ നാടെങ്ങും നബിദിനാഘോഷങ്ങൾ നടന്നു

മുഹമ്മദ്‌നബിയുടെ ഓര്‍മയില്‍ നാടെങ്ങും നബിദിനാഘോഷങ്ങൾ നടന്നു. പകിട്ടാര്‍ന്ന നബിദിന സന്ദേശറാലികളില്‍ നൂറുക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. കുരുന്നുകളായിരുന്നു റാലികളിലെ മുഖ്യ ആകര്‍ഷണം.

മദ്രസകളുടെയും ജമാ അത്ത് കമ്മിറ്റികളുടെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലായിരുന്നു നബിദിനാഘോഷങ്ങളും റാലികൾ നടത്തിയത്. മതസൗഹാര്‍ദ സമ്മേളനങ്ങളും സേവനപ്രവര്‍ത്തനങ്ങളും അന്നദാനവും സംഘടിപ്പിച്ച് പലയിടത്തും ആഘോഷം കേമമാക്കി.

പാറത്തോട് മുഹിയദ്ദീൻ മുസ്ലിം ജമാഅത്തിൽ നടത്തിയ നബിദിന റാലി ‘ ചീഫ് ഇമാം അർഷദ് അൽ ഖാസിമി, പ്രസിഡന്റ് കെ.എ. അബ്ദുൽ അസീസ്സ് – വൈസ് പ്രസിഡൻറ് ഹാജി പി.കെ.അബ്ദുൽ സലാം – ട്രഷർ മുഹമ്മദ് ഇസ്മായിൽ – ജോ: സെക്രട്ടറി പി‌എച്ച് ഷംസുദ്ദീൻ – പി.എം.സൈനൽ ആബിദീൻ തുടങ്ങിയവർ നേതൃത്വം നൽകി.

പൊൻകുന്നം: മുഹിയിദ്ധീൻ ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനഘോഷയാത്രക്ക് ടൗണിൽ പൊൻകുന്നം ജനമൈത്രി പോലീസും, വിവിധ സംഘടനകളും സ്വീകരണങ്ങൾ നൽകി

വില്ലണി, നൂറുൽ ഇസ്ലാം ജുമാ മസ്ജിദ് മദ്രസയുടെ നബി ദിനഘോഷയാത്ര.

എരുമേലി മഹല്ല മുസ്ലിം ജമാ അത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലിയിൽ നടത്തിയ നബിദിന ഘോഷയാത്ര