ജോസി കാഞ്ഞിരപ്പള്ളി അണിയിച്ചൊരുക്കുന്ന ബോളിവുഡ് ചിത്രം ” നമസ്തേ ഇന്ത്യ” പ്രദർശനത്തിന് ഒരുങ്ങുന്നു..

ജോസി കാഞ്ഞിരപ്പള്ളി അണിയിച്ചൊരുക്കുന്ന ബോളിവുഡ് ചിത്രം ” നമസ്തേ ഇന്ത്യ” പ്രദർശനത്തിന് ഒരുങ്ങുന്നു..

കാഞ്ഞിരപ്പള്ളി : പുതുപുത്തൻ പ്രമേയവുമായി , അമ്പരപ്പിക്കുന്ന ചിത്രീകരണ ശൈലിയിൽ, ഹോളിവുഡ് നായികയുമായി, വമ്പൻ സെറ്റപ്പൊടെ, ജോസി കാഞ്ഞിരപ്പള്ളി നിർമ്മിക്കുന്ന ” നമസ്‌തെ ഇന്ത്യ ” എന്ന ബോളിവുഡ് ചിതം അണിയറയിൽ ഒരുങ്ങുന്നു. സിനിമയിലെ ഗാനം ഔദ്യോഗികമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അഞ്ച് കാമറകള്‍ ഒരേ സമയം പകര്‍ത്തിയ രാജ്യത്തിന്റെ വ്യത്യസ്ഥ കാഴ്ചകളുമായി ഒരു സംഗീത യാത്രാ സിനിമയാണ് ” നമസ്‌തെ ഇന്ത്യ ” . മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ആറ് ഗാനങ്ങള്‍ ചിത്രത്തെ കൂടുതല്‍ പ്രണയ സാന്ദ്രമാക്കുന്നു. ദേശസ്നേഹത്തിനും,മതസൗഹാര്ദത്തിനും പ്രാധാന്യം നൽകി എന്റെർറ്റൈനെർ ആയി ഇറക്കുന്ന സിനിമ കുട്ടികൾക്കും യുവതിയുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത് . വ്യത്യസ്ഥതകളുടെ മനോഹരമായ കൂടിചേരലുകലാണ് നമസ്‌തേ ഇന്ത്യ പറയുന്നത്. ബി.സി 500ല്‍ തുടങ്ങുന്ന പ്രണയ സംഗീത യാത്ര ആധുനിക കാലത്ത് കൂടിചേരുന്ന കഥ. ഈ ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

വെഡിങ് ഡിസൈൻ രംഗത്ത് അന്താരാഷ്ട്ര പ്രശസ്തനായ കാഞ്ഞിരപ്പള്ളി കുളപ്പുറം സ്വദേശി പുലിയുറുമ്പിൽ ജോസി കാഞ്ഞിരപ്പള്ളിയാണ് ക്രിയേഷിയോ മൂവി ഹൗസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, യൂറോപ്പിലും, അമേരിക്കയിലും, മിഡിൽ ഈസ്റ്റിലും പ്രശസ്തമായ ക്രിയേഷിയോ ഗ്രൂപ്പിന്റെ അമരക്കാരനാണ് ജോസി കാഞ്ഞിരപ്പള്ളി എന്ന ചെറുപ്പക്കാരൻ.

ഇന്ത്യയുടെ ഒരറ്റമായ ധനുഷ്ക്കോടി മുതൽ ഹിമാലയ പർവതം വരെ ചിത്രികരിച്ചിരിക്കുന്ന നമസ്തേ ഇന്ത്യയിലെ ഗാനം പുറത്തിറങ്ങി. ഇന്ത്യ കാണാൻ വരുന്ന ഇവാ ഡി ലൂയിസ് എന്ന വെനിസുലക്കാരിയും , രോഹിത് എന്ന മലയാളി നായകനും ആഗ്രയിൽ കണ്ടുമുട്ടുന്നതും അവരൊന്നിച്ചുള്ള , താജ്മഹൽ, ആഗ്ര , ജയ്‌പൂർ , ഹരിയാന , പഞ്ചാബ് , ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ യാത്ര ചെയ്യുന്നതുമാണ് ഈ ഗാനം. അഖിൽ രാജ് ആണ് സംഗീതം , സിനോവ് രാജ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .

പ്രണയത്തിനും, സംഗീതത്തിനും, ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ഈ ചിത്രം ആരംഭിക്കുന്നത് BC 500യിൽ ആണ്. മറ്റൊരു ഇന്ത്യന്‍ സിനിമയിലും ചിത്രികരിക്കാത്ത ലൊക്കേഷനുകൾ ആണ് നമസ്‌തെ ഇന്ത് യിൽ തിരഞ്ഞെടുത്തിരിക്കുന്നത് . .

ആർ. അജയ് രചനയും സംവിധനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ രാഹുൽ മേനോൻ, ക്രീയഷയോ മൂവി ഹോസ് ന്റേത് ബാനറിൽ ജോസി കാഞ്ഞിരപ്പള്ളി യാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. നമസ്‌തെ ഇന്ത്യയുടേ ആദ്യ പോസ്റ്റർ ലോഞ്ച് ചെയ്‌തത്‌ മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മുട്ടിയാണ്.

നമസ്‌തേ ഇന്ത്യ എന്ന ചിത്രത്തിലെ കളമൊഴിയേ എന്ന ഗാനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു . അഖില്‍ രാജ് സംഗീതം ചെയ്ത ഗാനം ഏറെ മനോഹരമാണ്. ഗാനത്തിന്റെ സൗന്ദര്യം ചോരാതെ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ ആര്‍ അജയ്ക്കും കഴിഞ്ഞിരിക്കുന്നു. .മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തെത്തുന്ന ചിത്രം യാത്രയേക്കുറിച്ചും പ്രണയത്തേക്കുറിച്ചുമാണ് സംസാരിക്കുന്നത്. ജോസി കാഞ്ഞിരപ്പള്ളി നിര്‍മിക്കുന്ന ഈ ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും….


വ്യത്യസ്ഥ കാഴ്ചകളുമായി നമസ്തേ ഇന്ത്യ

താജ്മഹലിനെ പകര്‍ത്തി ആദ്യ ക്ലാപ്പ്, ആദ്യ ക്ലാപ്പിന് പ്രണയ സ്വപ്നങ്ങള്‍ നിറം പകരുന്ന താജ്മഹല്‍ , കഴിഞ്ഞ ഒക്ടോബര്‍ ആറിന് നിര്‍മ്മാതാവ് ജോസി കാഞ്ഞിരപ്പള്ളി,സംവിധായകന്‍ ആര്‍. അജയ്, ക്യാമറമാന്‍ രാഹുല്‍ എന്നീ മൂവര്‍ സംഘത്തിന്‍റെ നേതൃത്വത്തില്‍ 68 അംഗ ടീം ആഗ്രയിലേയ്ക്ക് പുറപ്പെട്ടു. ഒക്ടോബര്‍ ഒന്‍പതിന് താജ്മഹലില്‍ ആദ്യ ഷോട്ട്.

കാമറകണ്ണുകള്‍ അധികം കടന്ന് ചെല്ലാത്ത മനോഹര നഗരമാണ് ആഗ്ര. ഇന്‍ഡ്യന്‍ സിനിമയുടെ മനോഹര കാഴ്ചകളില്‍ നിന്ന് ആഗ്ര മാറ്റി നിര്‍ത്തപെട്ടിരിയ്ക്കുന്നതുപോലെ. നാല് ദിവസങ്ങളിലായാണ് ആഗ്രയെ കാമറയില്‍ പകര്‍ത്തിയത്. താജ്മഹലിനൊപ്പം ആഗ്ര കോട്ടയും , നഗര വീഥികളുമൊക്കെ ഈ ദിനങ്ങളില്‍ പകര്‍ത്തി. പിങ്ക് സിറ്റിയുടെ നഗര വീഥികളിലൂടെആഗ്രയില്‍ നിന്നും ഷൂട്ടിംഗ് ജയ്പൂരിലേയ്ക്ക്. അതി സുന്ദരിയാണ് പിങ്ക് സിറ്റി. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന തെരുവുകള്‍…ഇന്‍ഡ്യന്‍ പുരാതന വാസ്തുവിദ്യയുടെ പ്രതീകങ്ങളായ നിര്‍മ്മിതികള്‍. രാജ്യത്തെ ഏറ്റവും മനോഹര നഗര കാഴ്ചകളാണ് ജയ്പൂര്‍ സമ്മാനിയ്ക്കുന്നത്.

രാജസ്ഥാനില്‍ നിന്ന് പഞ്ചാബിലേയ്ക്ക് അവിടെ നിന്ന് ഹരിയാനയില്‍, ഹരിയാനയിലെ ചിത്രീകരണം പൂര്‍ത്തിയാക്കി നാലാം ദിനം ഹിമാചല്‍ അതിര്‍ത്തിയില്‍ എത്തി. കുളുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ജിബി എന്ന ഹിമഗിരി ശൃംഗങ്ങളുടെ അത്ഭുത കാഴ്ചകള്‍.

പിന്നീട്ജ ജെലൂറിയില്‍ നിന്ന് മണാലി വഴി റോതോങ്ങ് പാസിലേയ്ക്ക്. മുന്‍പോട്ടുള്ള യാത്ര തടസപെടുത്തി അതിശക്തമായ മഞ്ഞു വീഴ്ച. . മഞ്ഞ് വീഴ്ച കുറഞ്ഞപ്പോഴാണ് മുന്‍പോട്ട് നീങ്ങാനായത്. റോതോങ്ങ് പാസിലെ ഷൂട്ടിംഗിന് ശേഷം ആദ്യ ഷെഡ്യൂല്‍ അവസാനിപ്പിച്ച് നവംബര്‍ മൂന്നിന് കൊച്ചിയില്‍ .

നമ്മുടെ കേരളത്തിന്റെ സൗന്ദര്യം കൂട്ടി ചേര്‍ക്കാതെ നമസ്‌തേ ഇന്ത്യയ്ക്ക് ഒരിയ്ക്കലും പൂര്‍ണ്ണതയില്ല. ഒരു മാസത്തിന് ശേഷം രണ്ടാം ഷെഡ്യൂള്‍ മലയാറ്റൂര്‍ വനമേഖലയില്‍ ആരംഭിച്ചു. സഹ്യന്റെ തലയെടുപ്പില്‍ ശയിച്ച് അല്പം അഹങ്കാരത്തോടെ നുരഞ്ഞ് പതയുന്ന അതിരപ്പള്ളിയും ആലപ്പൂഴയിലേയും കുട്ടനാട്ടിലേയും ചമ്പക്കുളത്തേയും കായലും കരയുമെല്ലാം ചേര്‍ന്ന് ഭാരതത്തിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന നമ്മുടെ കേരള കാഴ്ചകളും പകര്‍ത്തി.സിനിമയിൽ കേരളം 20 മിനിറ്റ് മാത്രമീയുള്ളുവെങ്കിലും ഹരീഷ് പേരടി,കോട്ടയം പ്രദീപ് , കലാഭവൻ ഷാജോൺ , ബിനു അടിമാലി , രാജേഷ് ശർമ്മ പോലുള്ള മലയാളത്തിലേ 8 ഓളം നാടിനടന്മാർ ഈ സിനിമയുടേത് ഭാഗമാണ്
വ്യത്യസ്ഥതകളുടെ മനോഹരമായ കൂടിചേരലുകലാണ് നമസ്‌തേ ഇന്ത്യ പറയുന്നത്. ബി.സി 500ല്‍ തുടങ്ങുന്ന പ്രണയ സംഗീത യാത്ര ആധുനിക കാലത്ത് കൂടിചേരുന്ന കഥ. വശ്യ ഗീതം പൊഴിയ്ക്കുന്ന സംഗീത ഉപകരണം തേടി വ്യത്യസ്ഥകളുടെ ഭാരത കാഴ്ചകളിലൂടെ നായകന്റെ യാത്ര… മഞ്ഞും മഴയും അറിഞ്ഞ് തണുപ്പും വെയിലും തേടി കായലും കടലും കണ്ട് ഇവാ ഡി ലൂയിസ് എന്ന വെനിസുലക്കാരി നായികയുടെ യാത്ര. കൂടിചേരലുകള്‍ക്ക് നൂറ്റാണ്ടുകളുടെ പിന്‍ബലമുണ്ട് കഥയില്‍

നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന കഥാ രീതിയല്ല സിനിമയില്‍. അഞ്ച് കാമറകള്‍ ഒരേ സമയം പകര്‍ത്തിയ രാജ്യത്തിന്റെ വ്യത്യസ്ഥ കാഴ്ചകളുമായി ഒരു സംഗീത യാത്രാ സിനിമാ. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ആറ് ഗാനങ്ങള്‍ ചിത്രത്തെ കൂടുതല്‍ പ്രണയ സാന്ദ്രമാക്കുന്നു. സിനിമിയെ സ്‌നേഹിച്ച മൂന്ന് സുഹൃത്തുക്കളുടെ സിനിമയ്ക്കായുള്ള യാത്ര…നമസ്‌തേ ഇന്ത്യ….അവധികാലത്ത് നമുക്ക് മുന്‍പില്‍ വ്യത്യസ്ഥ കാഴ്ചകള്‍ സമ്മാനിയ്ക്കും.

നമസ്‌തെ ഇന്ത്യയുടേ ആദ്യ പോസ്റ്റർ ലോഞ്ച് ചെയ്‌തത്‌ മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മുട്ടിയാണ്

Producer – Jossy Kanjirapally
Director – R. Ajay
Cinematographer – Rahul Menon
Editor – Babu Rathnam
Music- AKHILRAJ T K (KALAMOZHI )
Lyrics – Greeshma Shyamjeril
Singer – Sinov Raj
Guitars, Ukulele,Mandolin – Sandeep Mohan
Keyboard programming – Nihil Jimmy
Recording Engineers – Sai Prakash, Akshay Kakkoth
Recording studio – My Studio Cochin
Mixed and Mastered by Hari Shankar
Music- AKHIL ,VIVEK,PALEE FRANCIS
Sound – RENJU RAJ
Background sore – VIVEK,PALEE FRANCIS ,SUNIL KUMAR
Editor -BABU RATHNAM
Line pdcr – ZUBIN AUSTIN
Prodution Controller – PRASAD PARAVOOR
Make up – LALU KOOTTALIDA
Chief Asso Dir – VIJAY BALAN
Art – BINOY THALANADU
PRO – A.S. DINESH
Asso.Director – RAMESH MADHAVAN
Costume Designer MOJU
Costume – SUGESH
Stills – JACKSON JAMES
STUNT – RAJESH
Office – AADHIL , PRINCE MARTIN, MANU
Design – SHAJI AROOR,CREATTIO.COM

Production house – Creattio Movie House

song link