ഷോർട്ട് ഫിലിമുകളുടെ സംവിധായകന് റാങ്കിന്റെ തിളക്കം.

ഷോർട്ട് ഫിലിമുകളുടെ   സംവിധായകന് റാങ്കിന്റെ തിളക്കം.

കാഞ്ഞിരപ്പള്ളി : കുന്നുംഭാഗത്തിന്റെയും കാഞ്ഞിരപ്പള്ളിയുടെയും പശ്ചാത്തലത്തിൽ അഞ്ച് ഷോർട്ട് ഫിലുമുകളും ഏഴ് മ്യൂസിക് ആൽബങ്ങളും ഒരുക്കിയ കുന്നുംഭാഗം സ്വദേശി നന്ദു എൻ. പിള്ളക്ക് മഹാത്മാ ഗാന്ധി സർവകലാശാല B.A.multi media പരീക്ഷയിൽ അഞ്ചാം റാങ്ക് ലഭിച്ചു.

കുന്നുംഭാഗം കർഷക കൂട്ടത്തിന്റെ നേതൃത്വത്തിൽ നന്ദു എൻ. പിള്ളയെ ആദരിച്ചു. കർഷക കൂട്ടത്തിന്റെ ഉപഹാരം ഷീല തോമസ് IAS സമ്മാനിച്ചു. പ്രസിഡന്റ്‌ ആന്റണി മാർട്ടിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി K.j.Jacob കരിപ്പാപ്പറമ്പിൽ, Adv.അഭിലാഷ് ചന്ദ്രൻ, ജോയി മുണ്ടാംപള്ളി, Dr.ഡെന്നിസ് ജോസഫ്, മെഹർ ഫിറോസ്, സിനി ജിബു, റോയി പന്തിരുവേലിൽ, അജിത് കുമാർ G., മോളിക്കുട്ടി ജേക്കബ് പനക്കൽ, പയസ് പെരുന്നേ പറമ്പിൽ, ബെന്നി ജോസഫ് എന്നിവർ പ്രസംഗിച്ചു.