കാഞ്ഞിരപ്പള്ളിയിൽ നടന്ന നസ്രാണി യുവശക്‌തി മഹാറാലിയിൽ ആയിരങ്ങൾ ആവേശപൂർവം പങ്കെടുത്തു

കാഞ്ഞിരപ്പള്ളിയിൽ നടന്ന നസ്രാണി യുവശക്‌തി  മഹാറാലിയിൽ ആയിരങ്ങൾ ആവേശപൂർവം പങ്കെടുത്തു

കാഞ്ഞിരപ്പള്ളിയിൽ മ്പടന്ന നസ്രാണി യുവശക്‌തി മഹാറാലിയിൽ ആയിരങ്ങൾ ആവേശപൂർവം പങ്കെടുത്തു

കാഞ്ഞിരപ്പള്ളി: രൂപത സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് എസ്. എം. വൈ. എമ്മിന്റെ ആഭിമുഖ്യത്തിൽ‍ ഞായറാഴ്ച കാഞ്ഞിരപ്പള്ളിയിൽ നടന്ന നസ്രാണി യുവശക്തി മഹാറാലിയിൽ ആയിരങ്ങൾ ആവേശപൂർവം പങ്കെടുത്തു . കാഞ്ഞിരപ്പള്ളി പഴയപള്ളി തീർ‍ഥാടന ദൈവാലയത്തിൽ‍ നിന്ന് ഉച്ചകഴിഞ്ഞ് 1.30 ന് ആരംഭിച്ച റാലി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ‍ മാർ‍ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്ത് ഫ്‌ളാഗ് ഓഫ് ചെയ്തു.

സഭാവിരുദ്ധ ബാഹ്യശക്തികള്‍ക്കെതിരെയും, നവോത്ഥാന ഭാരതത്തിന് ക്രൈസ്തവർ നല്‍കിയ സംഭാവനകളെ കുറിച്ചും സന്ദേശങ്ങൾ‍ നല്‍കി നടത്തപ്പെട്ട നസ്രാണി യുവശക്തി അഗ്നി പ്രയാണങ്ങളുടെ കാഞ്ഞിരപ്പള്ളി മേഖലയിലെ സമാപനമായിട്ടാണ് നസ്രാണി യുവശക്തി മാഹാറാലി നടത്തിയത് .

എസ്. എം. വൈ. എം. രൂപത പ്രസിഡന്റ് ജോമോൻ‍ പൊടിപാറ ക്യാപ്റ്റനായ റാലിയിൽ രൂപത, ഫൊറോന ഭരണസമിതി അംഗങ്ങൾ‍ മുൻ‍നിരയിൽ‍ അണിചേർന്നു. കാഞ്ഞിരപ്പള്ളി, പൊൻ‍കുന്നം, മുണ്ടക്കയം എന്നീ മൂന്നു ഫൊറോനകളിലെ വിവിധ ഇടവകകളിൽ‍ നിന്നുള്ള യുവജനങ്ങൾ‍ റാലിയിൽ‍ അണിചേർന്നു. പേട്ടക്കവലവഴി കുരിശിങ്കൽ‍ കവലയിലെത്തി കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലിഹാളിൽ റാലി സമാപിച്ചു.

തുടർന്ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ‍ മഹാജൂബിലി ഹാളിൽ നടന്ന സംഗമം സീറോ മലബാർ‍ സഭയുടെ അധ്യക്ഷൻ‍ കർ‍ദിനാൾ‍ മാര്‍ ജോർ‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. യുവജനങ്ങൾ‍ സഭയുടെ വിശ്വാസ പ്രഘോഷകർ, സംരക്ഷകർ‍ എന്ന വിഷയത്തെക്കുറിച്ച് തലശേരി അതിരൂപത സഹായമെത്രാന്‍ മാർ. ജോസഫ് പാംപ്ലാനി ഒരു മണിക്കൂർ നീണ്ട പ്രഭാഷണം നടത്തി. . കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാൻ‍ മാർ‍ ജോസ് പുളിക്കൽ‍ സന്ദേശം നൽകി. .

മഹാറാലിയ്ക്ക് മുന്നോടിയായുള്ള അഗ്നിപ്രയാണ വിളംബര ജാഥ മാര്‍ച്ച് നാലിന് അണക്കര ഫൊറോനയിലാരംഭിച്ച് അണക്കര, കട്ടപ്പന, മുണ്ടിയെരുമ, ഉപ്പുതറ, കുമളി ഫൊറോനകൾ പിന്നിട്ട് ഏപ്രിൽ‍ 27 ന് കട്ടപ്പനയിൽ മൂവായിരത്തോളം യുവജനങ്ങളെ അണിനിരത്തിയ റാലി സംഘടിപ്പിച്ചിരുന്നു. ഏപ്രിൽ‍ 28 ന് മുണ്ടക്കയം ഫൊറോനയിലാരംഭിച്ച കാഞ്ഞിരപ്പള്ളി മേഖല അഗ്നിപ്രയാണം പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, ഫൊറോനകളിലെ വിവിധ ഇടവകകളിലൂടെ കടന്നുപോയ ശേഷമാണ് നാളെ കാഞ്ഞിരപ്പള്ളിയിൽ‍ സംഗമിച്ചത് . . ഇതിനുശേഷം റാന്നി, പത്തനംതിട്ട ഫൊറോനകളിൽ‍ 19 നും എരുമേലി ഫൊറോനകളിൽ‍ 25 നും അഗ്നിപ്രയാണവും ജൂണ്‍ രണ്ടിന് എരുമേലിയില്‍ മഹാറാലിയും സംഗമവും നടത്തും.