പൊതുപണിമുടക്ക് പൂർണ്ണം; കാഞ്ഞിരപ്പള്ളിയിൽ ഹർത്താൽ പ്രതീതി..

പൊതുപണിമുടക്ക് പൂർണ്ണം; കാഞ്ഞിരപ്പള്ളിയിൽ ഹർത്താൽ പ്രതീതി..

കാഞ്ഞിരപ്പള്ളി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പൂർണ്ണം. പൊതുഗതാഗത സംവിധാനം നിശ്ചലമായി. കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു.സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലേയും താലൂക്കിലെ മറ്റ് സർക്കാർ ഓഫീസുകളും പ്രവർത്തിച്ചതേയില്ല. കടകമ്പോളങ്ങൾ മുഴുവൻ അടഞ്ഞുകിടന്നു.

മുണ്ടക്കയം മേഖലയിലെ ചെറുവള്ളി, മലയാളം പ്ലാൻറ്റേഷൻ, ചിറ്റടി തുടങ്ങിയ എസ്‌റ്റേറ്റുകളിലെ ടാപ്പിംഗ് തൊഴിലാളികൾ പൂർണ്ണമായും പണിമുടക്കിൽ പങ്കുചേർന്നു. ഓഫീസുകൾ അടഞ്ഞുകിടന്നു. ശബരിമല സീസൺ പ്രമാണിച്ച് എരുമേലിയെ പൊതുപണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു.
പണിമുടക്കിയ തൊഴിലാളികൾ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനം നടത്തി.പ്രകടനത്തിനു ശേഷം സമ്മേളനങ്ങളും ചേർന്നു.കലാ പരിപാടികളും സ്നേഹവിരുന്നും ഉണ്ടായി.

പ്രകടനത്തിനു ശേഷം കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ചേർന്ന പൊതുസമ്മേളനം സിഐടിയു ജില്ലാ ട്രഷറർ വി പി ഇബ്രാഹീം ഉൽഘാടനം ചെയ്തു. ഐ എൻ ടി യു സി നേതാവ് അഡ്വ: പി ജീ രാജ് അധ്യക്ഷനായി.സി ജോ പ്ലാത്തോട്ടം സ്വാഗതം പറഞ്ഞു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് വി പി ഇസ്മായിൽ, ഏരിയാ പ്രസിഡണ്ട് പി കെ നസീർ, സെക്രട്ടറി പി എസ് സുരേന്ദ്രൻ, കെ എൻ ദാമോദരൻ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലാ നസീർ ,കെ എസ് ഷാനവാസ്, ഷമീം അഹമ്മദ്, വി എൻ രാജേഷ്, എം എ റിബിൻ ഷാ, ടി കെ ജയൻ, സി പി ഐ നേതാവ് അഡ്വ.എം എ ഷാജി, ‘ നേതാക്കളായ റസിലി തേനം മാക്കൽ, പ്രഫ.റോണി കെ ബേബി, ജോബ് കെ വെട്ടം, പി പി അബ്ദുൽ സലാംപാറയ്ക്കൽ, പി എ സക്കീർ ജഡ്ജ്, സന്തോഷ് മണ്ണനാനി, ഫസിലി പച്ചവെട്ടിയിൽ, സന്തോഷ് കുമാർ ,എൻജിഒ യൂണിയൻ നേതാക്കളായ എൻ വി പ്രദീപ് കുമാർ, സന്തോഷ്, എൻ സി പി ദേശീയ സമിതിയംഗം പി എ താഹാ, ജയിംസ് എന്നിവർ സംസാരിച്ചു.