എന്‍.സി.പി കാഞ്ഞിരപ്പള്ളി ബി. എസ്. എന്‍. എല്‍ ഓഫീസിനു മുന്പില്‍ ധര്‍ണ നടത്തി

എന്‍.സി.പി കാഞ്ഞിരപ്പള്ളി ബി. എസ്. എന്‍. എല്‍ ഓഫീസിനു മുന്പില്‍ ധര്‍ണ നടത്തി

കാഞ്ഞിരപ്പള്ളി: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരേയും ആസൂത്രിത ദളിത് പീഡനങ്ങള്‍ക്കെതിരേയും എന്‍.സി.പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ.്എന്‍.എല്‍ ഓഫീസിനു മുന്പില്‍ ധര്‍ണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജോബി കേളിയംപറന്പില്‍ അധ്യക്ഷത വഹിച്ചു. 

ദേശീയ സമിതി അംഗം പി.എ. താഹ ഉദ്ഘാടനം ചെയ്തു. ബീനാ ജോബി, കെ. ആര്‍. ഷൈജു, പി. എം. ഇബ്രാഹിം, പ്രവീണ്‍ ജി. നായര്‍, തോമസ് തീപ്പൊരി,  കെ. പി. നസീര്‍, മാക്‌സി ടോമി എന്നിവര്‍ സംസാരിച്ചു.