ഒരു വീട്ടിൽ ഒരു ആര്യവേപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

ഒരു വീട്ടിൽ  ഒരു ആര്യവേപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

പൊൻകുന്നം : കെ നാരായണക്കുറുപ്പ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് ചിറക്കടവ് പഞ്ചയത്തിൽ ഒരു വീട്ടിൽ ഒരു ആര്യവേപ്പ് എന്ന പദ്ധതി കുന്നുംഭാഗം സെന്റ് ജോസഫ് പബ്ലിക് സ്‌കൂളിൽ പൊൻകുന്നം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ആര്‍ പ്രമോദ് കുട്ടികള്‍ക്ക് ആര്യവേപ്പ് തൈ വിതരണം ചെയ്ത് പദ്ധതി ഉദ്ഘാടനം ചെയ്തു.

ഫൌണ്ടേഷൻ അംഗം അഡ്വ.സുമേഷ് ആന്‍ഡ്രൂസ് , സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റോസ്മിന്‍ ,ചിറക്കടവ് ബാങ്ക് വൈസ് പ്രസിഡന്റ് ,ലാജി മാടത്താനിക്കുന്നേൽ., ജനമൈത്രി പോലീസ് കോ-ഓര്‍ഡിനേറ്റര്‍ ഹാഷിം, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.