നാടിന് ഉത്സവമായി എലിക്കുളം കാപ്പുകയം പാടശേഖരത്തിലെ നെല്ല് പുഴുക്ക് ഉത്സവം

നാടിന് ഉത്സവമായി എലിക്കുളം കാപ്പുകയം  പാടശേഖരത്തിലെ  നെല്ല് പുഴുക്ക് ഉത്സവം

നാടിന് ഉത്സവമായി എലിക്കുളം കാപ്പുകയം പാടശേഖരത്തിലെ നെല്ല് പുഴുക്ക് ഉത്സവം

എലിക്കുളം: നാടിന് ഉത്സവമായി പാടശേഖരത്തിൽ നെല്ല് പുഴുക്ക് ഉത്സവം. കാരക്കുളം കാപ്പുകയം പാടശേഖര സമിതിയുടേയും ഹരിതകേരളം മിഷന്‍റേയും എലിക്കുളം ഗ്രാമ പഞ്ചായത്തിന്‍േയും, കൃഷി ഭവനിന്‍റേയും നേതൃത്വത്തീല്‍ വിതച്ച പന്ത്രണ്ട് ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെല്ലു
പുഴുക്കാണ് നാട്ടുകാർ ഉത്സവമാക്കി മാറ്റിയത്.

എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടിന്റെ നേതൃത്വത്തിലായിരുന്നു നെല്ല് പുഴുക്ക് ഉത്സവം
നടന്നത്. അസി. കൃഷി ഓഫീസർ എ.ജെ.അലക്സ് റോയ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ. അൻഷാദ് ഇസ്മയിൽ, പാടശേഖര സമിതി പ്രസിഡന്റ് ജോസ് ടോം,ഇടശ്ശേരി പവ്വത്ത്, ജോർജ് മണ്ഡപത്തിൽ, ജസ്റ്റിൻമണ്ഡപത്തിൽ, മായ രാജൻ, രാജൻ തെരുവം കുന്നേൽ, പത്മിനി കണ്ണംകുളത്ത്, മാത്യു കോക്കാട്ട്, ജോസഫ് സെബാസ്റ്റ്യൻ ഞാറയ്ക്കൽ, ജയ്മോൻ തെക്കേക്കുറ്റ് എന്നിവർ പുഴുക്കുത്സവത്തിന് നേതൃത്വം നല്കി.

കൊയ്ത്തു കഴിഞ്ഞുള്ള പാടശേഖരത്ത് ചോളം, ഉഴുന്ന്, എള്ള്. സൂര്യകാന്തി, പയർ, എന്നിവയാണ് ഇപ്പോൾ വളർന്നു വരുന്നത് .സമീപത്തുള്ള മറ്റ് പാടശേഖര സമിതികളുമായി യോജിച്ചു കൊണ്ട് എലിക്കുളം റൈസ് എന്ന പേരിൽ അരി വിപണിയിൽ ഇറക്കുവാനാണ് ഇവരുടെ ആഗ്രഹം.