എരുമേലിയിൽ പുതിയ ബ​സ് – ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ൾ​ നിർമ്മിക്കുവാൻ പ​ദ്ധ​തി​

എരുമേലിയിൽ പുതിയ ബ​സ് – ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ൾ​ നിർമ്മിക്കുവാൻ പ​ദ്ധ​തി​

എ​രു​മേ​ലി: എ​രു​മേ​ലി ടൗ​ണി​ന​ടു​ത്ത് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ്, ടാ​ക്സി സ്റ്റാ​ൻ​ഡ് എ​ന്നി​വ ഒ​ന്നി​ച്ചാ​ക്കി സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​യി. ഒ​പ്പം മു​ക്കൂ​ട്ടു​ത​റ​യി​ലും പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ഡ് നി​ർ​മി​ക്കും. ര​ണ്ട് പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി സ്ഥ​ല​മെ​ടു​ക്കു​ന്ന​തി​ന് ടെ​ണ്ട​ർ ക്ഷ​ണി​ച്ചെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി പി.​എ. നൗ​ഷാ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​രു​മേ​ലി​യി​ൽ ഒ​രു കോ​ടി രൂ​പ​യും മു​ക്കൂ​ട്ടു​ത​റ​യി​ൽ ര​ണ്ട് കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വി​ടു​ക. യാ​ത്രാ ദൈ​ർ​ഘ്യ​വും ഗ​താ​ഗ​ത ത​ട​സ​വും ഇ​ല്ലാ​ത്ത​തും ജ​ല ല​ഭ്യ​ത​യു​ള്ള​തു​മാ​യ ഒ​രു ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ര​ണ്ടി​ട​ത്തും വേ​ണ്ട​ത്. അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ന​ൽ​കാ​ൻ ത​യാ​റു​ള്ള ഉ​ട​മ​ക​ളി​ൽ നി​ന്ന് ഓ​ഫ​ർ ക്ഷ​ണി​ച്ചാ​ണ് ടെ​ണ്ട​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

എ​രു​മേ​ലി ടൗ​ണി​ന​ടു​ത്ത് സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ലം ല​ഭി​ക്കു​ന്ന​തി​ന് സാ​ധ്യ​ത കു​റ​വാ​ണ്. ഇ​ത് മു​ൻ​നി​ർ​ത്തി സ്ഥ​ല വി​ല​യു​ടെ നി​യ​മ​പ്ര​കാ​ര​മു​ള്ള നി​ര​ക്ക​നു​സ​രി​ച്ച് തു​ക​യി​ൽ ആ​വ​ശ്യ​മാ​യി വ​രു​ന്ന പ​ക്ഷം വ​ർ​ധ​ന​വ് വ​രു​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഓ​ഫ​റു​ക​ൾ ഈ ​മാ​സം 31 വ​രെ സ​മ​ർ​പ്പി​ക്കാം. ഓ​ഫ​റു​ക​ളി​ൽ സ്വീ​കാ​ര്യ​മാ​യ​വ നി​യ​മ​പ​ര​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ​ക്ക് സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ക്കും. യോ​ഗ്യ​മാ​യ സ്ഥ​ലം നി​ശ്ച​യി​ക്കു​ന്ന​തോ​ടെ വി​ല നി​ർ​ണ​യം ജി​ല്ലാ ക​ള​ക്ട​ർ മു​ഖേ​നെ ന​ട​ത്തി തു​ക കൈ​മാ​റും. പ​ദ്ധ​തി​ക​ൾ​ക്ക് വാ​യ്പ വാ​ങ്ങി ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​രു​മേ​ലി​യി​ൽ സ്ഥ​ലം ല​ഭി​ച്ചാ​ൽ നി​ല​വി​ലു​ള​ള പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് മ​റ്റ് വി​ക​സ​ന സം​ര​ംഭ​ത്തി​നാ​യി വി​നി​യോ​ഗി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് എ​രു​മേ​ലി​യും മു​ക്കൂ​ട്ടു​ത​റ​യും നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​കു​രു​ക്കി​ന് പു​തി​യ പ​ദ്ധ​തി​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സ്ഥ​ല പ​രി​മി​തി​യാ​ണ് എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് നേ​രി​ടു​ന്ന പ്ര​ശ്നം. ഇ​തി​ന് പ​രി​ഹാ​രം സ്റ്റാ​ൻ​ഡ് മാ​റ്റി സ്ഥാ​പി​ക്ക​ലാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി പ​റ​യു​ന്നു. പൊ​തു ശൗ​ചാ​ല​യം പോ​ലും നി​ർ​മി​ക്കാ​ൻ സ്റ്റാ​ൻ​ഡി​ൽ സ്ഥ​ല​മി​ല്ല. കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ലും സ്ഥ​ല പ​രി​മി​തി​യാ​ണ് വി​ക​സ​ന​ത്തി​ന് ത​ട​സം. ആ​കെ​യു​ള്ള 60 സെ​ന്‍റ് സ്ഥ​ലം ദേ​വ​സ്വം ബോ​ർ​ഡി​ന്‍റേ​താ​ണ്. സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​ന്ത​മ​ല്ലാ​ത്ത​തി​നാ​ൽ വി​ക​സ​നം ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത് മു​ൻ​നി​ർ​ത്തി​യാ​ണ് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് മാ​റ്റി സ്വ​ന്തം സ്ഥ​ല​ത്ത് സ്ഥാ​പി​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ടാ​ക്സി​ക​ൾ​ക്ക് സ്റ്റാ​ൻ​ഡി​ല്ലാ​ത്ത​തി​നാ​ൽ കാ​ല​ങ്ങ​ളാ​യി എ​രു​മേ​ലി ടൗ​ൺ​റോ​ഡി​ലെ വ​ശ​ങ്ങ​ൾ കൈ​യ​ട​ക്കി​യാ​ണ് പാ​ർ​ക്കിം​ഗ്. വാ​ഹ​ന പെ​രു​പ്പ​വും ജ​ന സാ​ന്ദ്ര​താ വ​ർ​ധ​ന​വും തീ​ർ​ഥാ​ട​ന​കാ​ല ഗ​താ​ഗ​ത തി​ര​ക്കും വി​മാ​ന​ത്താ​വ​ള​വും റെ​യി​ൽ പാ​ത​യും ടൗ​ണി​ന​ടു​ത്താ​യി വ​രു​മെ​ന്നു​ള്ള​തും ദേ​ശീ​യ പാ​ത​യു​ടെ സാ​മീ​പ്യ​വും ഒ​ക്കെ എ​രു​മേ​ലി, മു​ക്കൂ​ട്ടു​ത​റ ടൗ​ണു​ക​ളെ ഉ​ട​ന​ടി വി​ക​സി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ പ​ഞ്ചാ​യ​ത്താ​യി മാ​റ്റാ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള​ള മു​ക്കൂ​ട്ടു​ത​റ​യി​ൽ ടൗ​ണി​ലെ ഇ​ടു​ങ്ങി​യ ജം​ഗ്ഷ​നി​ലാ​ണ് ബ​സു​ക​ളും ടാ​ക്സി​ക​ളും ഒ​രു പോ​ലെ യാ​ത്ര​ക്കാ​രെ ക​യ​റ്റി ഇ​റ​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ലൂ​ടെ​യാ​ണ് തീ​ർ​ഥാ​ട​ന വാ​ഹ​ന​ങ്ങ​ളു​ടെ പോ​ക്കും മ​ട​ങ്ങി​വ​ര​വും. പ​ഞ്ചാ​യ​ത്താ​യി മാ​റു​മ്പോ​ൾ ഓ​ഫീ​സ് സ​മു​ച്ച​യം ഉ​ൾ​പ്പ​ടെ വി​ക​സ​ന​ത്തി​നും സ്ഥ​ലം ഇ​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​നാ​യി മു​ക്കൂ​ട്ടു​ത​റ​യി​ൽ ര​ണ്ട് കോ​ടി രൂ​പ ചെ​ല​വി​ടാ​ൻ പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങു​ന്ന​ത് ഇ​തെ​ല്ലാം മു​ൻ​നി​ർ​ത്തി​യു​ള​ള വി​ക​സ​ന സം​രം​ഭ​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​നാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.