മുരിക്കുംവയലില്‍ ഐക്യ മലഅരയ മഹാസഭയുടെ കീഴില്‍ പുതിയ എയ്ഡഡ് കോളേജ് അനുവദിച്ചു

മുരിക്കുംവയലില്‍ ഐക്യ മലഅരയ മഹാസഭയുടെ കീഴില്‍ പുതിയ എയ്ഡഡ് കോളേജ് അനുവദിച്ചു

മുണ്ടക്കയം: മലയോരമേഖലയ്ക്ക് പുതിയ എയ്ഡഡ് കോളേജ് അനുവദിച്ചു.ഐക്യ മലഅരയ മഹാസഭയുടെ കീഴില്‍ മുണ്ടക്കയം മുരിക്കുംവയലില്‍ പുതിയ എയ്ഡഡ് കോളേജ് അനുവദിച്ചു. ശ്രീ ശബരീശ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജാണ് മുരിക്കുംവയലിലെ 5 നില മന്ദിരത്തില്‍ പ്രവര്‍ത്തിക്കുകയെന്ന് സഭാ ഭാരവാഹികള്‍ പറഞ്ഞു.കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് മുരിക്കുംവയലില്‍ കോളേജ് അനുവദിക്കാന്‍ തീരുമാനമെടുത്തത്.

കാഞ്ഞിരപ്പള്ളി താലൂക്കിലെ രണ്ടാമത്തെ എയ്ഡഡ് കോളേജാണിത്.പുതിയ കോളേജില്‍ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബി.കോം വിത്ത് കംപ്യൂട്ടേര്‍ ആപ്ലിക്കേഷന്‍, ബി.സി.എ. എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്.അഞ്ച് നിലകളുള്ള മന്ദിരവും അതിനോടനുബന്ധിച്ചുള്ള 5 ഏക്കര്‍ സ്ഥലവും കോളേജിനായി പ്രയോജനപ്പെടുത്തു

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും ഇതര വിദ്യാര്‍ത്ഥികള്‍ക്കും കോളേജില്‍ പ്രവേശനം ഉറപ്പുവരുത്തുമെന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യവര്‍ഷംതന്നെ പ്രവേശനം നല്‍കാനാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒരു ലക്ഷത്തോളം വരുന്ന പട്ടികവര്‍ഗക്കാര്‍ക്ക് കോളേജിന്റെ പ്രയോജനം നേരിട്ടു ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

മുരിക്കുംവയലില്‍ ഐക്യ മലഅരയ മഹാസഭയുടെ കീഴില്‍ പുതിയ എയ്ഡഡ് കോളേജ് അനുവദിച്ചു

LINKS