മണ്ഡലകാലത്തോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് പരിഷ്കരണം

മണ്ഡലകാലത്തോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളിയില്‍ ട്രാഫിക് പരിഷ്കരണം

കാഞ്ഞിരപ്പള്ളി: മണ്ഡലകാലം വന്നതോടെ കാഞ്ഞിരപ്പള്ളിയില്‍ ഗതാകതകുരുക്ക് നിയന്തിക്കാന്‍ പുതിയ പരിഷ്കാരങ്ങള്‍ വരുന്നു.

എം.എല്‍.എ ഡോ.എന്‍.ജയരാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പഞ്ചായത്ത്‌ പ്രസിടന്റ്റ് പി.എ.ഷെമീര്‍, തഹസില്‍ദാര്‍, എന്‍.എച്ച് വകുപ്പ്,പോലീസ് ഡിപ്പാര്ട്ട്മെന്‍റ്, തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

വഴിയോരങ്ങളിലെ അശാസ്ത്രീയ പാര്കിങ്ങാണ് കാഞ്ഞിരപ്പള്ളിയെ എന്നും അലട്ടുന്ന പ്രശ്നം. ശബരിമല സീസണ്‍ കൂടി വന്നതോടെ ഗതാകത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ടൗണില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് എന്നും കാണപ്പെടുന്നത്. ഇതിനു പരിഹാരമായി കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ മുതല്‍ പേട്ടകവല വരെയുള്ള വഴിയോരങ്ങളിലെ പാർക്കിംഗ് പൂര്‍ണ്ണമായി നിയന്ത്രിക്കുവാന്‍ യോഗത്തില്‍ തീരുമാനമായി.

സമീപ പ്രദേശങ്ങളില്‍ വെറുതെ കിടക്കുന്ന സ്ഥല കണ്ടെത്തി ‘പെ എ പാര്‍ക്ക്‌’ സംവിധാനം ആരംഭിക്കും. കുരിശുങ്കല്‍ മുതല്‍ ഗ്രോട്ടോ വരെയുള്ള വഴിയിലെയും പാര്‍കിംഗ് ഇനി നിയന്ത്രിക്കും. റോഡിന്‍റെ വലതു വശത്തു മാത്രമേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവു.

കടകളില്‍ രാവിലെ എട്ടര മുതല്‍ പത്തര വരെയും വൈകുന്നേരം മൂന്നര മുതല്‍ അഞ്ചു മണി വരെയും ലോഡിഗ് നിയന്ത്രിക്കും. കുരിശുങ്കല്‍, പേട്ടകവല, മണിമല റോഡ്‌ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളില്‍ ‘ബസ് ബെ’ കള്‍ നിശ്ചയിക്കും. ഫുട്പാത്തിലെ കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുവാനും ടി.വി.എസ് റോഡ്‌ വണ്‍ വേ ആക്കുവാനും തീരുമാനമായി.

തീര്‍ഥാടകര്‍ കാല്‍നടയായി പോകുന്ന വിഴിക്കിതോട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. അതോടൊപ്പം പഞ്ചായത്ത്‌ ഓഫീസ് വളവുള്‍പ്പടെ പ്രധാന വളവുകളില്‍ ഡിവൈടരുകള്‍ സ്ഥാപിക്കുവാനും ഡി.ഇ.ഒ യുമായി ആലോചിച്ചു സ്കൂള്‍ സമയം ക്രമീകരിക്കുവാനും തീരുമാനം ഉണ്ടായി.

2-web-kply-traffic-avalokanaya-yogam

1-web-kply-avalokanna-yogam