ഞള്ളമറ്റം ഇനി പ്ലാസ്റ്റിക് രഹിത ഗ്രാമം

ഞള്ളമറ്റം ഇനി പ്ലാസ്റ്റിക് രഹിത ഗ്രാമം

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ പതിനെട്ടാംവാർഡ് ഞള്ളമറ്റം ഇനി പ്ലാസ്റ്റിക് രഹിത ഗ്രാമമാകുന്നു. വാർ‍ഡിലെ എല്ലാ വീടുകളെയും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യവുമായി എകെജെഎം സ്‌കൂളിലെ എൻ‍എസ്എസ് വിദ്യാർഥികൾ‍ വീടുകളിലെത്തി പ്ലാസ്റ്റിക് വിമുക്ത സന്ദേശങ്ങൾ നല്‍കി തുണി സഞ്ചി വിതരണം ചെയ്തു. സ്‌കൂളിന്റെ മാതൃക ഹരിതഗ്രാമംകൂടിയാണ് ഞള്ളമറ്റം വാർഡ്.വരും ദിവസങ്ങളില്‍ വാർ‍ഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ‍ ശേഖരിക്കും.

പരിപാടികൾ‍ക്ക് വാർഡംഗവും പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ റിജോ വാളാന്തറ നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ‍ തുണിസഞ്ചികളുടെ വിതരണോദ്ഘാടനം നടത്തി. മെംബർ‍മാരായ മേഴ്‌സി മാത്യു, എം.എ. റിബിൻ‍ഷാ, ചിറ്റാർ‍പുഴ പുനർജനി ചെയർ‍മാൻ‍ സ്‌കറിയ ഞാവള്ളിയിൽ‍, എകെജെഎം സ്‌കൂൾ വൈസ് പ്രിൻ‍സിപ്പൽ‍ ഫാ. ആന്റു സേവ്യർ‍, എൻ‍എസ്എസ് ഓഫീസർ സാൻ‍ ജോൺ‍, വിപിൻ‍ രാജു, ഷൺ‍മുഖം എന്നിവർ‍ പ്രസംഗിച്ചു.