വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മെ​ന്ന് ഡി​ജി​പി

വാ​ഹ​ന​മോ​ടി​ക്കു​മ്പോ​ള്‍ ഡ്രൈ​വ​ര്‍​മാ​ര്‍ മൊ​ബൈ​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശി​ക്ഷാ​ര്‍​ഹ​മെ​ന്ന് ഡി​ജി​പി

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശം. ഇതടക്കമുള്ള നിയമ ലംഘനങ്ങൾക്കു മോട്ടോർ വാഹന നിയമ പ്രകാരം നടപടിയെടുക്കണമെന്നു ജില്ലാ പൊലീസ് മേധാവികൾക്കു നൽകിയ സർക്കുലറിൽ ഡിജിപി നിർദേശിച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ മോട്ടോർ വാഹന നിയമ പ്രകാരം കേസെടുക്കാൻ കഴിയില്ലെന്നു കോടതി ഉത്തരവിട്ടെന്ന വാർത്ത പ്രചരിച്ചതിനാലാണു പുതിയ സർക്കുലർ.

മൊബൈൽ ഫോൺ ഉപയോഗം, സിഗ്നൽ ലൈറ്റ് ലംഘനം, വരി മാറി വാഹനം ഓടിക്കൽ, നമ്പർ പ്ളേറ്റിലെ നിയമ ലംഘനം, നിരോധിക്കപ്പെട്ട ഹോൺ ഉപയോഗം എന്നിവയെല്ലാം പരിശോധിച്ചു നടപടിയെടുക്കണം. ആദ്യ തവണ നിയമ ലംഘനം പിടികൂടിയാൽ 100 രൂപ പിഴയും ആവർത്തിച്ചാൽ 300 രൂപ പിഴയും മോട്ടോർ വാഹന നിയമ പ്രകാരം ചുമത്തണമെന്നു സർക്കുലറിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചു കഴിഞ്ഞ മാർച്ചിലും ഏപ്രിലിലും ഡിജിപി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടർച്ചയാണു പുതിയ നിർദേശം.