കാഞ്ഞിരപ്പള്ളിയിൽ സമാധാനം വേണം : ജനങ്ങളും രാഷ്ട്രീയ നേതാക്കളും ഒരുമിച്ചു ആവശ്യപെടുന്നു ..

കാഞ്ഞിരപ്പള്ളിയിൽ സമാധാനം വേണം : ജനങ്ങളും രാഷ്ട്രീയ നേതാക്കളും ഒരുമിച്ചു ആവശ്യപെടുന്നു ..

കാഞ്ഞിരപ്പള്ളി : രണ്ടു സുഹൃത്തക്കൾ തമ്മിൽ ഉണ്ടായ ചെറിയ ധാരണപ്പിശകും, വാക്കുതർക്കവും കയ്യാങ്കളിയിലേക്കു മാറിയതാണ് തുടക്കം. രണ്ടുപേരും സുഹൃത്തുക്കൾ ആയിരുന്നെകിലും, അവർ രണ്ടു പാർട്ടിയിൽ പെട്ടവർ ആയിരുന്നതിനാൽ സംഭവത്തിനു പെട്ടെന്ന് രാഷ്ട്രീയ നിറം കൈവന്നു.. രാഷ്ട്രീയക്കാർ ഇടപെട്ടതോടെ പിന്നെ, വാക്കുതർക്കത്തിന് തുടക്കമിട്ട സുഹുത്തുക്കളുടെ കൈയിൽ നിന്നും കാര്യങ്ങൾ പിടിവിട്ടു പോയി.. അടിയായി, പിടിയായി, വെട്ടായി, കുത്തായി, വെല്ലുവിളികളായി, പ്രകടനമായി, കയ്യാങ്കളിയായി, ആക്രമണമായി, കല്ലേറായി, തീകത്തിക്കലായി, പോലീസിനെ ആക്രമിക്കലായി.. മാധ്യമ പ്രവർത്തകരെ ആക്രമിക്കലായി, ഹർത്താലായി .. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കലായി, ആയുധങ്ങൾ സംഘടിപ്പിക്കലായി…. പോലീസ് കേസായി.. കഴിഞ്ഞ ആഴ്ചവരെ തോളിൽ കയ്യിട്ടു നടന്നവർ വരെ ഇപ്പോൾ പകയോടെ പരസ്പരം നോക്കുന്നു..

” ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ ” എന്ന ചൊല്ല് അന്വർഥതമാക്കുന്ന തരത്തിൽ എന്ത് സംഭവിച്ചാലും അത് എതിർപാർട്ടിക്കാർ ചെയ്തതാണെന്ന് പ്രചാരണവും ശക്തമായി .. സംഭവത്തിന്റെ പോക്ക് കാണുമ്പോൾ കാഞ്ഞിരപ്പള്ളിയിൽ നിന്നും കണ്ണൂരിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞു വരികയാണെന്ന് പലർക്കും തോന്നുവാൻ തുടങ്ങി ..

എന്തായാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ സമാധാനത്തിലും സഹവർത്തത്തിലും, സുരക്ഷിതത്തിലും ജീവിച്ചിരുന്ന കാഞ്ഞിരപ്പള്ളിയിലെ സാധാരക്കാരായ ജനങൾക്ക് വീടിനു പുറത്തിറങ്ങുവാൻ ഭയമായി .. കുട്ടികളെ സ്‌കൂളുകളിൽ അയയ്ക്കുവാൻ ഭയമായി.. വീട്ടിൽ നിന്നും പുറത്തുപോയാൽ വീട്ടിൽ സുരക്ഷിതമായി തിരിച്ചെത്തും എന്ന് ഉറപ്പില്ലാതെയായി.. ആക്രമണത്തിൽ പരോക്ഷമായെങ്കിലും പങ്കെടുത്തവർക്ക്, തങ്ങൾക്കു ഇരട്ടിയായി എപ്പോഴെങ്കിലും തിരിച്ചു കിട്ടും എന്ന ഭയത്തിൽ ഒറ്റയ്ക്ക് സഞ്ചരിക്കുവാൻ ഭയമായി.. സ്വന്തം നാട്ടിൽ ഒളിച്ചു നടക്കേണ്ട ഗതിയിലായി പലരും.. .. തങ്ങളുടെ ചെയ്തികൾ വിവിധ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്ന ഭയവും മാറുന്നില്ല.. അറുപതോളം പേർക്കെതിരായി പോലീസ് കേസായി, പോലീസ് കേസ് ഉണ്ടായാൽ പിന്നെ, ഒരു ജോലിയ്ക്കു വേണ്ടി വിദേശയാത്ര പോലും ഭാവിയിൽ നടക്കില്ല എന്ന പ്രശ്നവും തൊഴിൽരഹിതരായ യുവാക്കളെ തുറിച്ചുനോക്കുന്നു..

കാര്യങ്ങൾ പിടിവിട്ടു പോവുകയാണെന്ന ഭയം എല്ലാവരിലും തോന്നിയതോടെ, എത്രയും പെട്ടെന്ന് സമാധാനം പുനഃ സ്ഥാപിക്കുവാൻ ജനങ്ങളും, രാഷ്ട്രീയ നേതാക്കളും ആലോചിക്കുന്നു എന്നുള്ളത് വളരെ നല്ല കാര്യമാണ്. വ്യക്തികൾ തമ്മിലുള്ള പ്രശനങ്ങൾ അവർ തമ്മിൽ പറഞ്ഞു തീർക്കട്ടെ എന്നൊരു തീരുമാനം രാഷ്ട്രീയക്കാർ എടുക്കുകയാണെങ്കിൽ ഇപ്പോൾ സംഭവിച്ചതുപോലെയുള്ള പ്രശ്ങ്ങൾ ഭാവിയിൽ ഉണ്ടാകാതെയിരിക്കും.. സൗഹൃദകരമായ രാഷ്ട്രീയ പ്രവർത്തനമാണ് നാടിന്റെ പുരോഗതിയ്ക്കു അത്യാവശ്യം ..