എൻ.എസ്.എസ്. വിവിധ കേന്ദ്രങ്ങയിൽ പതാകദിനാചരണവും വിശ്വാസസംരക്ഷണനാമജപവും നടത്തി

എൻ.എസ്.എസ്. വിവിധ കേന്ദ്രങ്ങയിൽ പതാകദിനാചരണവും വിശ്വാസസംരക്ഷണനാമജപവും നടത്തി

പൊൻകുന്നം: എൻ.എസ്.എസ്. വിവിധ കേന്ദ്രങ്ങളിൽ പതാകദിനാചരണവും വിശ്വാസസംരക്ഷണനാമജപവും നടത്തി.

ചിറക്കടവ് വടക്കുംഭാഗം 679-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിന്റെ പൊൻകുന്നത്തെ മന്ദിരാങ്കണത്തിൽ പ്രസിഡന്റ് എം.ഡി.ബേബി പതാക ഉയർത്തി. തുടർന്ന് പുതിയകാവ് ദേവി ക്ഷേത്രസന്നിധിയിൽ വിശ്വാസ സംരക്ഷണ നാമജപം നടത്തി. എൻ.എസ്.എസ്.നായകസഭാംഗവും യൂണിയൻ പ്രസിഡന്റുമായ അഡ്വ.എം.എസ്.മോഹൻ, ദേവസ്വംപ്രസിഡന്റ് ആർ.സുകുമാരൻ നായർ, കരയോഗംപ്രസിഡന്റ് എം.ഡി.ബേബി, വനിതാസമാജം പ്രസിഡന്റ് പുഷ്പലത, യൂണിയൻ ഭാരവാഹികൾ, കരയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

ചിറക്കടവ്: ഐക്യോദയം 858-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ പതാകദിനവും വിശ്വാസ സംരക്ഷണനാമജപവും നടത്തി. പ്രസിഡന്റ് ടി.വി.മുരളീധരൻ നായർ, സെക്രട്ടറി എം.ജി.മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.

ഉരുളികുന്നം: 619-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ വൈസ് പ്രസിഡന്റ് തങ്കപ്പൻ നായർ പേണ്ടാനത്ത് പതാക ഉയർത്തി. കുരുവിക്കൂട് എൻ.എസ്.എസ്.ഹാളിൽ വിശ്വാസ സംരക്ഷണ നാമജപയജ്ഞം നടത്തി. സെക്രട്ടറി ടി.എൻ.രാമചന്ദ്രൻ നായർ, നാരായണൻ നായർ ഇളംതോട്ടത്തിൽ വനിതാസമാജം പ്രസിഡന്റ് ബീന വാസുദേവ് തുടങ്ങിയവർ നേതൃത്വം നൽകി.

എലിക്കുളം: 332-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ പ്രസിഡന്റ് എം.ജി.മോഹനകുമാർ പതാക ഉയർത്തി. തുടർന്ന് എലിക്കുളം ഭഗവതിക്ഷേത്ര സന്നിധിയിൽ വിശ്വാസ സംരക്ഷണ നാമജപം നടത്തി.

ഇളങ്ങുളം: 274-ാം എൻ.എസ്.എസ്.കരയോഗത്തിൽ പതാകദിനാചരണം നടന്നു. തുടർന്ന് വിശ്വാസ സംരക്ഷണ നാമജപം നടത്തി.പ്രസിഡന്റ് പി.ആർ.പ്രസാദ് പല്ലാട്ട്, സെക്രട്ടറി അനിൽ ബി.നായർ തുടങ്ങിയവർ നേതൃത്വം നൽകി.

തമ്പലക്കാട്: 277-ാം നമ്പർ എൻ.എസ.്എസ്.കരയോഗത്തിൽ വിശ്വാസ സംരക്ഷണ നാമജപവും പതാകദിനാചരണവും നടത്തി. പ്രസിഡന്റ് കെ.എൻ.ശ്രീധരൻപിള്ള പതാക ഉയർത്തി. സെക്രട്ടറി എ.ആർ. പ്രകാശ്ബാബു, വൈസ്പ്രസിഡന്റ് ബി.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തമ്പലക്കാട് മഹാദേവ ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്ര നടത്തി. ആചാരങ്ങൾ സംരക്ഷിക്കുമെന്ന് അംഗങ്ങൾ പ്രതിജ്ഞയെടുത്തു.

കൂരാലി: 5591-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിൽ പ്രസിഡന്റ് എൻ.ജി.പുരുഷോത്തമൻ നായർ പതാക ഉയർത്തി. സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ നായർ വിശ്വാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.