നഴ്സുമാരെ ആദരിച്ചു

നഴ്സുമാരെ  ആദരിച്ചു


പൊൻകുന്നം : ഈ കാലഘട്ടത്തിൽ പ്രതീക്ഷ നശിക്കുന്ന മനസുകളിൽ പ്രത്യാശയുടെ കിരണങ്ങൾ നമ്മുക്ക് നൽകി സുരക്ഷയുടെ കവചമൊരുക്കുന്നവരാണ് ഭൂമിയിലെ മാലാഖമാരായ നഴ്സുമാരെന്ന് ഡോ. എൻ ജയരാജ് എം. എൽ. എ. പറഞ്ഞു.

നഴ്സസ് ദിനത്തിൽ കെ.നാരായണ കുറുപ്പ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രി സൂപ്രണ്ട് സുഷമയെ ഷാൾ അണിയിച്ച് ആദരിക്കുകയും മറ്റ് നഴ്സുമ്മാർക്ക് റോസ്സപ്പൂക്കളും മധുര പലഹാരങ്ങളും നൽകുകയും ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.എം. ശാന്തി, ഫൗണ്ടേഷൻ അംഗങ്ങളായ അഡ്വ. സുമേഷ് ആൻഡ്രൂസ് , ലാജി മാത്താനിക്കുന്നേൽ , അബ്ദുൾ അസ്സീസ്, റിച്ചു സുരേഷ്, എന്നിവർ പങ്കെടുത്തു.