ഡോ.സിറിയക് പി.ജോസഫ് (70) നിര്യാതനായി

കാഞ്ഞിരപ്പള്ളി : റാന്നി മേനാതോട്ടം ആശുപത്രി സൂപ്രണ്ട് കൂടല്ലൂർ പാണ്ടംപടത്തിൽ കുടുംബാംഗം ഡോ. സിറിയക് പി. ജോസഫ് (70) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഒന്പതിന് കപ്പാട് മഞ്ഞപ്പള്ളി പുത്തൂർ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കപ്പാട് ഹോളിക്രോസ് പള്ളിയിൽ.
ഭാര്യ: ലൂസി സിറിയക് മഞ്ഞപ്പള്ളി പുത്തൂർ കുടുംബാംഗം.
മക്കൾ: ഡോ. സിജോ സിറിയക്, സിജിൻ സിറിയക്, ഡോ. ലുലു റെമി.
മരുമക്കൾ: ജൂഡി സിജോ പാലക്കുളം(കോഴഞ്ചേരി), ഡോ. ഡിനി സിജിൻ ഇടപ്പഴത്തിൽ (വാഴക്കുളം), ഡോ. റെമി ജോർജ് കൊണ്ടോടിക്കൽ (തോട്ടയ്ക്കാട്).