എരുമേലി സ്വദേശി പ്രവാസി മസ്‌ക്കറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു.

എരുമേലി സ്വദേശി പ്രവാസി മസ്‌ക്കറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു.

എരുമേലി : അവധിക്ക് നാട്ടിൽ വന്ന ശേഷം ഒരാഴ്ച മുമ്പ് ജോലിസ്ഥലമായ മസ്കറ്റിലേക്ക് തിരികെ പോയ എരുമേലി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ശ്രീനിപുരം മുസ്ലിം പള്ളിക്ക് സമീപം ചക്കാലയിൽ നൗഷാദ് (48) ആണ് മരിച്ചത്.

18 വർഷത്തോളമായി പ്രവാസിയായിരുന്ന നൗഷാദ് കഴിഞ്ഞയിടെ നാട്ടിൽ അവധിക്ക് വന്ന ശേഷം സെപ്റ്റംബർ 20 നാണ് മടങ്ങിയത്. മസ്കറ്റിൽ ജേഷ്ട സഹോദരനും ജോലി ചെയ്യുന്നുണ്ട്. ഖബറടക്കം പിന്നീട്. പത്തനാട് മാക്കൽ കുടുംബാംഗം ഷീജയാണ് ഭാര്യ.മക്കൾ -ഷഹനാസ്, ഷാഹിന.