ചിറക്കടവ് താവൂർ കരക്കാട്ടേത്ത് വയലിൻ (കൊച്ചു കരോട്ട്) വിശ്വനാഥൻ നായർ (60) നിര്യാതനായി

ചിറക്കടവ്  താവൂർ കരക്കാട്ടേത്ത് വയലിൻ (കൊച്ചു കരോട്ട്) വിശ്വനാഥൻ നായർ (60) നിര്യാതനായി

പൊൻകുന്നം: ചിറക്കടവ് താവൂർ കരക്കാട്ടേത്ത് വയലിൻ (കൊച്ചു കരോട്ട്) വിശ്വനാഥൻ നായർ (60) നിര്യാതനായി . തെങ്ങിൽ നിന്നും വീണു പരുക്കേറ്റായിരുന്നു മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഏഴേമുക്കാലോടെ വിടിനടുത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങിൽ കയറുന്നതിനിടെ വിശ്വനാഥൻ നായർ കാൽ വഴുതി വിഴുകയായിരുന്നു. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഏതാനും പേർ ചേർന്ന് വിശ്വനാഥനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പൊൻകുന്നം പോലിസ് ഇൻക്വസ്റ്റ് തയ്യാറാക്കി. സംസ്കാരം നടത്തി.
ഭാര്യ: ലീലാമ്മവിശ്വൻ.മക്കൾ: സീന, സിനി. മരുമക്കൾ: രതീഷ് തെക്കേത്തു കവല, ബിജു മേവട.