റോഡിൽ വീണ ഓയിലിൽ തെന്നി ബൈക്കുകൾ മറിഞ്ഞു, യാത്രികർക്ക് പരുക്കേറ്റു.

റോഡിൽ വീണ ഓയിലിൽ തെന്നി ബൈക്കുകൾ മറിഞ്ഞു, യാത്രികർക്ക് പരുക്കേറ്റു.

കുളപ്പുറം : കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കുളപ്പുറം പാലത്തിനു സമീപം റോഡിൽ ഓയിൽ വീണ് വാഹനങ്ങൾ തെന്നി വീണു യാത്രികർക്ക് പരുക്കേറ്റു. രണ്ടു ബൈക്കുകൾ ഓയിലിൽ തെന്നി വീണു , യാത്രക്കാർക്ക് ചെറിയ പരുക്കുകൾ പറ്റി. വേറെ അഞ്ചു ബൈക്കുകൾ റോഡിൽ നിന്നും തെന്നി പുറത്തേക്കു പോയെങ്കിലും , മറിഞ്ഞില്ല .

അപകടവിവരം അറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ റോഡിൽ ഓയിൽ വീണ സ്ഥലത്തു വെള്ളമൊഴിച്ചു കഴികിയതിനു ശേഷം അറക്കപ്പൊടി വിതറി കൂടുതൽ അപകടങ്ങൾ ഒഴിവാക്കി .