കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വ​ൺ മി​ല്ല്യ​ൺ ഗോ​ൾ പരിപാടി

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വ​ൺ മി​ല്ല്യ​ൺ ഗോ​ൾ പരിപാടി

കാ​ഞ്ഞി​ര​പ്പ​ള്ളി: ഫി​ഫ അ​ണ്ട​ർ 17 ലോ​ക​ക​പ്പി​നെ ആ​വേ​ശ​ത്തോ​ടെ വ​ര​വേ​ല്ക്കാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി​യും ഒ​രു​ങ്ങി. മ​ത്സ​ര​ത്തി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥം കാഞ്ഞി​ര​പ്പ​ള്ളി​യി​ൽ വ​ൺ മി​ല്ല്യ​ൺ ഗോ​ൾ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ ഗോ​ള​ടി​ച്ച് മ​ത്സ​ര​ത്തെ വ​ര​വേ​റ്റു.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​കെ​ജെ​എം സ്കൂ​ളി​ലും സെ​ന്‍റ് ഡൊ​മി​നി​ക്സ് സ്കൂ​ളി​ലും വ​ൺ മി​ല്ല്യ​ൺ ഗോ​ൾ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല ന​സീ​ർ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​സാ​ൽ​വി​ൻ കെ. ​അ​ഗ​സ്റ്റി​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​അ​ഗ​സ്റ്റി​ൻ പീ​ടി​ക​മ​ല​യി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ഷി അ​ഞ്ച​നാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റി​ജോ വാ​ള​ന്ത​റ, സ​ജി​ൻ വ​ട്ട​പ്പ​ള്ളി, റെ​ജി ഒ.​വി., ടോം​സ് ആ​ന്‍റ​ണി, ന​സീ​മ ഹാ​രി​സ്, എ​സ്ഐ എ.​എ​സ്. അ​ൻ​സി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.